2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

രാഹുലിന്റെ ചാനല്‍ അഭിമുഖം കൊണ്ടു: പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ബി.ജെ.പിയുടെ പരാതി

ന്യൂഡല്‍ഹി: ഗുജറാത്തില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ, പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ രാഹുല്‍ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസയച്ചു. ഗുജറാത്തി ചാനലിന് അഭിമുഖം നല്‍കിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന ബി.ജെ.പിയുടെ ആരോപണത്തെ തുടര്‍ന്നായിരുന്നു കമ്മിഷന്റെ നടപടി.

തെരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അഭിമുഖത്തിന്റെ സി.ഡി നല്‍കാന്‍ ചാനലിനോട് ആവശ്യപ്പെട്ട കമ്മിഷന്‍ ചാനലിനെതിരേ കേസെടുക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്ന ഡിസംബര്‍ 18ന് അഞ്ചു മണിക്കു മുന്‍പ് മറുപടി നല്‍കാനാണ് രാഹുലിനോട് ആവശ്യപ്പെട്ടത്. തന്നെ ഏറെ സഹായിച്ച വ്യക്തിയാണ് മോദിജിയെന്നും അതുകൊണ്ട് അദ്ദേഹത്തെ ഒരിക്കലും വെറുക്കാന്‍ കഴിയില്ലെന്നും രാഹുല്‍ അഭിമുഖത്തില്‍ പറഞ്ഞതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്.

ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നാണ് അവരുടെ ആരോപണം. ചാനല്‍ നല്‍കുന്ന സി.ഡി പരിശോധിച്ച ശേഷം അതില്‍ പെരുമാറ്റച്ചട്ട ലംഘനം നടന്നിട്ടുണ്ടെങ്കില്‍ അക്കാര്യം മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുമെന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒഫിസര്‍ ബി.ബി.സ്വെയിന്‍ പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.