2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിന്റെ പുതിയ അധ്യക്ഷനായി നിലവിലെ വൈസ് പ്രസിഡന്റായ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കും. കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തക സമിതിയില്‍ ഒരു അഴിച്ചുപണി ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി പ്രവര്‍ത്തക സമിതി ഉടന്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസ്സിന് അടുത്തിടെ രാജ്യത്തുണ്ടായ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞിരുന്നില്ല. കേരളം, വെസ്റ്റ് ബംഗാള്‍, അസം, ബിഹാര്‍ എന്നിവിടങ്ങളില്‍ കേവല പ്രാതിനിധ്യത്തിലൊതുങ്ങി കോണ്‍ഗ്രസ്സ്. ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സിനെ ജനങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാനും യുവത്വത്തിന് പ്രാധാന്യം നല്‍കുന്ന ഒരു നേതൃത്വത്തിനുമായാണ് രാഹുല്‍ ഗാന്ധിയെ അധ്യക്ഷനാക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.