2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ഇനി എപ്പോഴാണ് രാജ്യസുരക്ഷയെക്കുറിച്ച് സംസാരിച്ചു തുടങ്ങുക?’- മോദിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. ഇതുസംബന്ധിച്ച മന്‍ കി ബാത്തിലെ മോദിയുടെ പ്രസ്താവന വന്നതിനു പിന്നാലെയാണ് രാഹുലിന്റെ വിമര്‍ശനം.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ കണ്ണുവെച്ചവര്‍ക്ക് സൈന്യം ഉചിതമായ മറുപടി നല്‍കിയെന്നായിരുന്നു മോദിയുടെ പ്രസ്താവന. ‘എപ്പോള്‍ മുതലാണ് ഇനി നിങ്ങള്‍ രാജ്യ സുരക്ഷയെക്കുറിച്ച് സംസാരിച്ച് തുടങ്ങുക’- ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധി ചോദിച്ചു.

ജൂണ്‍ 15ന് ലഡാക്കിലുണ്ടായ സംഘര്‍ഷത്തില്‍ 20ഓളം സൈനികര്‍ക്ക് കൊല്ലപ്പെട്ടിരുന്നു. ഇവര്‍ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തവരാണെന്ന് മോദി മന്‍കിബാത്തില്‍ പറഞ്ഞിരുന്നു.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നു കയറ്റവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.

ചൈനയുടെ കടന്നു കയറ്റത്തില്‍ മോദി പരസ്യമായി അപലപിക്കണമെന്ന് കപില്‍ സിബല്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതുവരെ ഇന്ത്യന്‍ അതിര്‍ത്തി പ്രദേശമായ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ സൈന്യം കടന്നുകയറിയെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് കപില്‍ സിബല്‍ ആവശ്യവുമായി രംഗത്തെത്തിയത്.

രാജ്യത്ത് ഏത് കടന്നു കയറ്റമുണ്ടായാലും അതിനെ പ്രതിരോധിക്കുമെന്ന് മോദി ജനങ്ങള്‍ക്ക് ഉറപ്പു നല്‍കണമെന്നും കപില്‍ സിബല്‍ പറഞ്ഞിരുന്നു. സൈനികര്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറിയതിന്റെ ചിത്രങ്ങളും കപില്‍ സിബല്‍ കാണിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.