2017 January 20 Friday
നീ ഇഹലോകത്ത് ഒരു വിദേശിയെപ്പോലെ അല്ലെങ്കില്‍ വഴിപോക്കനെപ്പോലെ ആകണം
-മുഹമ്മദ് നബി (സ്വ)

മോദിയോട് രാഹുല്‍ ഗാന്ധിയുടെ അഞ്ച് ചോദ്യങ്ങള്‍

rahul

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്.

മോദിയുടെ മറുപടി തേടി അഞ്ച് ചോദ്യങ്ങള്‍ രാഹുല്‍ ഗാന്ധി ചോദിച്ചു.

കോണ്‍ഗ്രസിന്റെ സ്ഥാപക ദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

 

രാഹുല്‍ ഗാന്ധിയുടെ അഞ്ച്  ചോദ്യങ്ങള്‍

 

1.എത്ര കള്ളപ്പണം നവംബര്‍ എട്ടിന് ശേഷം പിടികൂടി ?

2.നോട്ടുപിന്‍വലിക്കലില്‍ സര്‍ക്കാരിനുണ്ടായ സാമ്പത്തിക നഷ്ടമെത്ര ?

3.നോട്ട് പിന്‍വലിക്കല്‍മൂലം എത്രപേര്‍ക്ക് ജീവന്‍ നഷ്ടമായി ?

4.ഇരുപത്തിയഞ്ച് ലക്ഷത്തിലധികം പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിടുമോ ?

5.നോട്ടുപിന്‍വലിക്കലിന് മുമ്പെടുത്ത മുന്നൊരുക്കങ്ങള്‍ എന്തെല്ലാം ?

 

നോട്ട് നിരോധന തീരുമാനത്തിന്റെ അമ്പതാം ദിവസം പൂര്‍ത്തിയായ ദിനത്തിലാണ് മോദിയില്‍ നിന്നും ഉത്തരം തേടിയുള്ള രാഹുലിന്റെ അഞ്ച് ചോദ്യങ്ങള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഭയം വിതക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. അതിനുദാഹരണമണ് നോട്ടുനിരോധനം. കോണ്‍ഗ്രസ്സിന്റെ 132ാം സ്ഥാപക ദിനത്തലാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ രാഹുല്‍ തുറന്നടിച്ചത്.