
ന്യൂഡല്‍ഹി: ഇനിയൊരു പ്രാവശ്യംകൂടി ആര്.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തേക്കില്ലെന്ന് രഘുറാം രാജന് വ്യക്തമാക്കിയതോടെ പിന്‍ഗാമി ആരാണെന്ന ചര്‍ച്ചകള്‍ സജീവമായി. നല്ലൊരു പേരു തന്നെ വൈകാതെ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. അടുത്ത ആര്.ബി.ഐ മേധാവിയാകാന്‍ സാധ്യത കല്‍പ്പിക്കുന്നത് ഏഴു പേര്‍ക്കാണ്.
ആര്.ബി.ഐയുടെ നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളാണ് 52 കാരനായ ഉര്‍ജിത്ത് പട്ടേല്‍. കഴിഞ്ഞ ജനുവരിയിലാണ് അടുത്ത മൂന്നുവര്‍ഷത്തേക്കു കൂടി അദ്ദേഹം നിയമിതനായത്. 2013 മുതല്‍ സെന്‍ട്രല്‍ ബാങ്കിന്റെ സാമ്പത്തിക നയ വകുപ്പ് കൈകാര്യം ചെയ്തുവരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കടിഞ്ഞാണ്‍ ഏന്തുന്ന അരുന്ധതി ഭട്ടാചാര്യയുടേതാണ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്ന മറ്റൊരു പേര്. ഫോബ്സ് മാസികയുടെ ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ ഇവര്‍ ഇടംപിടിച്ചിട്ടുണ്ട്. 2013 മുതല്‍ എസ്.ബി.ഐയുടെ തലപ്പത്ത് പ്രവര്‍ത്തിക്കുന്ന 60 കാരിയായ അരുന്ധതിയുടെ കാലാവധി ഈ വര്‍ഷം അവസാനിക്കുകയാണ്.
രണ്ടാം തവണയില്ലെന്ന് രഘുറാം രാജന്
ആര്.ബി.ഐയുടെ ഡെപ്യൂട്ടി ഗവര്‍ണറായി രണ്ടു പ്രാവശ്യം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഈ 68 കാരന്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ ഭാഗമായും സേവനം ചെയ്തു.
മുന്‍ ആര്.ബി.ഐ ഗവര്‍ണറായ ഗോകര്ണ് ഐ.എം.എഫിന്റെ ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ഡയരക്ടറാണ്. സെന്‍ട്രല്‍ ബാങ്കിന്റെ സാമ്പത്തിക നയ വകുപ്പില്‍ മൂന്നു വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു 64 കാരനായ ലാഹിരി. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയരക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂജെന്‍ ബാങ്കായ ബന്ധന് ബാങ്കിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനാണിപ്പോള്‍.
കഴിഞ്ഞ മാസമാണ് ചൗള നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചി (എന്‍.എസ്.ഇ)ല്‍ ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്നത്. കഴിഞ്ഞവര്‍ഷം വരെ കോംപിറ്റീഷന്‍ കമ്മിഷന് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായിരുന്നു. ആര്.ബി.ഐയുടെ ബോര്‍ഡംഗമായിരുന്നു.
ധനകാര്യ സെക്രട്ടറി സ്ഥാനമടക്കം കേന്ദ്ര സര്‍ക്കാരില്‍ നിരവധി സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തയാളാണ് 74 കാരനായ വിജയ് കേല്‍കാര്‍. സര്‍ക്കാറിനു വേണ്ടി ചലി റിപ്പോര്‍ട്ടുകളും തയ്യാറാക്കിയിട്ടുണ്ട്.