2019 November 14 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

റാഗിങ് പരാതിപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കൈ സീനിയര്‍ വിദ്യാര്‍ഥികള്‍ തല്ലിയൊടിച്ചതായി പരാതി

 

വണ്ടൂര്‍: മലപ്പുറം വണ്ടൂരില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചതായി പരാതി. വണ്ടൂര്‍ വാണിയമ്പലം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി റാഗിങിനെതിരെ പരാതിപ്പെട്ടതാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിക്കാന്‍ കാരണം. മുഹമ്മദ് ഷാഹുല്‍ കെ എന്ന വിദ്യാര്‍ഥിക്കാണ് പരുക്കേറ്റത്.

പരുക്കേറ്റതിനെ തുടര്‍ന്ന് വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തില്‍ വണ്ടൂര്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ എം.സി കുഞ്ഞിമൊയ്തീന്റെ നേതൃത്വത്തില്‍ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News