2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ക്വിറ്റ് ഇന്ത്യാ ദിന അനുസ്മരണം നടത്തി

 

ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐ വൈ സി സി ബഹ്‌റൈന്‍) ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യാ ദിന അനുസ്മരണവും യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാചരണവും സംഘടിപ്പിച്ചു. കേരളത്തില്‍ പ്രകൃതിദുരന്തത്തില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് മൗനപ്രാര്‍ത്ഥനയും നടന്നു. നൗഷാദ് പുന്ന നഗറില്‍ (സല്‍മാനിയ, കലവറ റെസ്റ്റോറന്റ്) വച്ചു നടന്ന ചടങ്ങില്‍ ഐ വൈ സി സി ദേശീയ പ്രസിഡന്റ് ബ്ലസ്സന്‍ മാത്യു അധ്യക്ഷത വഹിച്ചു.

ഓ ഐ സി സി ഗ്ലോബല്‍ സെക്രട്ടറി ബഷീര്‍ അമ്പലായി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വിനോദ് ആറ്റിങ്ങല്‍, ധനേഷ് എം പിള്ള, ഷഫീഖ് കൊല്ലം, അനസ് റഹീം തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ദേശീയ ജോയിന്‍ സെക്രട്ടറി അലന്‍ ഐസക്ക് സ്വാഗതവും ജോയിന്‍ ട്രഷറര്‍ മൂസാ കോട്ടക്കല്‍ നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.