2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഹിസ്റ്ററി പരീക്ഷക്ക് ഇക്കണോമിക്‌സിന്റെ ചോദ്യപേപ്പര്‍, ഓണപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു

 

ഇടുക്കി: പ്ലസ് വണ്‍ ഓണപ്പരീക്ഷയുടെ ഇക്കണോമിക്‌സ് ചോദ്യ പേപ്പര്‍ ഇടുക്കിയില്‍ ചോര്‍ന്നു. പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ കൈകാര്യം ചെയ്യുന്നതില്‍ അധികൃതര്‍ക്ക് ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് ചോര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്‌സിന്റെ ചോദ്യക്കടലാസായിരുന്നു കെട്ടിലുണ്ടായിരുന്നത്.
ഒരു മണിക്കൂര്‍ വൈകി അധ്യാപകര്‍ ഹിസ്റ്ററിയുടെ ചോദ്യക്കടലാസ് ഫോട്ടോസ്റ്റാറ്റ് എടുത്ത് നല്‍കി പരീക്ഷ നടത്തി.ഇടുക്കിയിലെ എട്ട് സ്‌കൂളുകളിലാണ് ചോദ്യപ്പേപ്പര്‍ കെട്ടുകളിലാണ് ചോദ്യപേപ്പര്‍ മാറിയത്. പിന്നീട് അധ്യാപകര്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരെ ബന്ധപ്പെട്ട ഹിസ്റ്ററി ചോദ്യപ്പേപ്പര്‍ സംഘടിപ്പിച്ച ശേഷമാണ് പരീക്ഷ പുനരാരംഭിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News