2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

ചോദ്യം നം. 1: മുദ്ര പ്രകാരം എത്ര ജോലി സൃഷ്ടിച്ചു? രണ്ടാം നമ്പര്‍ ചോദ്യത്തില്‍ നിന്നാരംഭിച്ച് വിവരാവകാശ മറുപടി

 

ന്യൂഡല്‍ഹി: ‘തൊഴിലന്വേഷകര്‍ ഇപ്പോള്‍ തൊഴില്‍ സൃഷ്ടിക്കുന്നവരായി മാറി’- ബജറ്റ് അവതരണത്തിനിടെ ഇടക്കാല ധനമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞതാണിത്. പ്രധാനമന്ത്രി മുദ്ര യോജനയെ പരാമര്‍ശിച്ചാണ് മന്ത്രി ഇതു പറഞ്ഞത്. ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതാണ് പദ്ധതി.

2015 ല്‍ പദ്ധതി വന്നതു മുതല്‍ 15.56 കോടി വായ്പ (7.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന) നല്‍കിയെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

എന്നാല്‍ ഈ പദ്ധതി പ്രകാരം എത്ര ജോലി സൃഷ്ടിച്ചുവെന്നാണ് വിവരാവകാശ പ്രകാരം ചോദിച്ചത്. എന്‍.ഡി.ടി.വിയാണ് ഇതു ചോദിച്ച് ആര്‍.ടി.ഐ ഫയല്‍ ചെയ്തത്.

മുദ്ര പദ്ധതി പ്രകാരം എത്ര ജോലി സൃഷ്ടിച്ചുവെന്നതിന്റെ കണക്ക് ലഭ്യമാണോയെന്ന ചോദ്യമാണ് ഒന്നാമതായി നല്‍കിയത്. എന്നാല്‍ ഈ ചോദ്യത്തിന് മറുപടി പറയാതെ രണ്ടാമത്തെ ചോദ്യം മുതലാണ് ഉത്തരം പറഞ്ഞു തുടങ്ങിയത്.

ഒന്നാമത്തെ ചോദ്യം പൂർണമായും ഒഴിവാക്കി രണ്ടാമത്തേതിന് ഉത്തരം നല്‍കിയതു കാണാം

 

ജോലി സൃഷ്ടിച്ചുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതെത്രയെന്ന് പറയാന്‍ സര്‍ക്കാരിനായിട്ടില്ല. അതിന്റെ കണക്ക് വ്യക്തമാക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നു തന്നെയാണ് വിവരാവകാശ രേഖയും തെളിയിക്കുന്നത്.

സ്ഥാപനങ്ങളുടെ എണ്ണമില്ലെന്നാണ് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞത്. എന്നാല്‍ പുതിയ ജോലികള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

മുദ്ര പ്രകാരം എത്ര ജോലി സൃഷ്ടിച്ചുവെന്ന് കണക്കാക്കിയിട്ടില്ലെന്നാണ് മുദ്രി സി.ഇ.ഒ ജിജി മാമെന്‍ 2017 ജൂലൈയില്‍ പറഞ്ഞത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.