2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആറ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് മാത്രം ഏഴ് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക

  • കേരളത്തിന് ഇളവ്

ബംഗ്‌ളൂരു: ആറ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. അതേസമയം കേരളത്തിനെ നിര്‍ബന്ധിത സര്‍ക്കാര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.

മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്‌നാട്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ക്കാണ് കര്‍ണാടക ഏഴു ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ നിന്നല്ലാതെ വരുന്നവര്‍ക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ ആണ് നിര്‍ദേശിച്ചിരിക്കുന്നത്.

സംസ്ഥാന വ്യാപകമായി സാധാരണ ജനങ്ങളില്‍ നിന്നും മുവ്വായിരത്തോളം സാമ്പിളുകള്‍ പരിശോധനക്കയക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഗര്‍ഭിണികള്‍, 80 വയസിനു മുകളിലുള്ളവര്‍, രോഗികള്‍, പത്തു വയസിനു താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്കും ഹോം ക്വാറന്റൈനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഒരു പരിചാരികയെ കൂടെ നിര്‍ത്താമെന്നും വെള്ളിയാഴ്ച്ച രാത്രി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ കര്‍ണാടക ആരോഗ്യമന്ത്രിലായം വ്യക്തമാക്കി.

ബിസിനസ് ആവശ്യങ്ങള്‍ക്കടക്കം അടിയന്തര കാര്യങ്ങള്‍ക്കായി വരുന്നവര്‍ക്ക് ഐ.സി.എം.ആര്‍ അംഗീകരിച്ച ലബോറട്ടറിയില്‍ നിന്നും കൊവിഡ് പരിശോധന നടത്തണം. റിപ്പോര്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ ഒഴിവാക്കപ്പെടും.

റിപ്പോര്‍ട്ട് ഇല്ലാത്തവര്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ പോകണം. അവിടെ നടത്തുന്ന പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ നിരീക്ഷണത്തില്‍ നിന്ന് പുറത്ത് പോകാമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News