2020 June 02 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഖത്തറിൽ 88 പേർക്ക് കൂടി കൊറോണ ബാധ

അഹമ്മദ്‌ പാതിരിപ്പറ്റ

 

 

ദോഹ: ഖത്തറില്‍ വീണ്ടും ജീവനെടുത്ത് കൊറോണ വൈറസ്. നേരത്തേ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന 58കാരനാണ് മരിച്ചത്. അതോടൊപ്പം രാജ്യത്ത് പുതുതായി 88 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ന് 2,291 പേരുടെ പരിശോധന നടത്തിയതിലാണ് 88 പേര്‍ക്ക് പോസിറ്റീവായത്. പരിശോധന വേഗത്തിലായതും വിദേശത്ത് നിന്നെത്തുന്ന സ്വദേശികളുടെ എണ്ണം വര്‍ധിച്ചതും കൂടുതല്‍ പോസിറ്റീവ് ഫല വരാന്‍ കാരണമായെന്ന് മന്ത്രാലയം വിശദീകരിച്ചു.

മരിച്ച പ്രവാസിക്ക് മാര്‍ച്ച് 17നാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഖത്തറില്‍ കൊറോണ ബാധിച്ചുള്ള രണ്ടാമത്തെ മരണമാണ് ഇന്നത്തേത്.

അതേ സമയം, ഇന്ന് 11 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ കൊറോണ വൈറസ് വിമുക്തി നേടിയവുരടെ എണ്ണം 62 ആയി ഉയര്‍ന്നു.

 
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.