2017 November 15 Wednesday
സ്വതന്ത്ര ചിന്തയെ ബഹുമാനിക്കാത്ത രാജ്യത്ത് വിദ്യാഭ്യാസമുള്ള മനുഷ്യനാവുക എന്നത് അസാധ്യമാണ്.
ജയിംസ് ബാര്‍ഡ്‌വിന്‍

ഖത്തര്‍ നടത്തുന്നത് ആഗോള സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം: സഊദി സഖ്യരാഷ്ട്രങ്ങള്‍

സലാം കൂടരഞ്ഞി

 

റിയാദ്: ഖത്തര്‍ നടത്തുന്നത് ആഗോള സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്ന് സഊദി സഖ്യ രാഷ്ട്രങ്ങള്‍ പറഞ്ഞു.

യു എന്‍ മനുഷ്യാവകാശ രക്ഷാ സമിതിയില്‍ ഖത്തര്‍ വിദേശ കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബുറഹ്മാന്‍ അല്‍താനി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായായാണ് സഊദി സഖ്യ രാഷ്ട്രങ്ങളായ ബഹ്‌റൈന്‍, യു എ ഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ മറുപടിയുമായി രംഗത്തെത്തിയത്.

തങ്ങള്‍ ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രിയുടെ യു എന്‍ മനുഷ്യാവകാശ സമിതിയിലെ പ്രസ്താവന ആഗോള സമൂഹത്തിനു മുന്നില്‍ പ്രതിഛായ വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമമാണെന്നും സഖ്യം ആരോപിച്ചു.

സത്യസന്ധമായ നിലപാടുകളാണ് ഖത്തറിന്റെ ഭാഗത്തു നിന്നുമുണ്ടാകേണ്ടത്. തങ്ങള്‍ ആവശ്യപ്പെട്ടതു പോലെ ഭീകരതക്കുള്ള പിന്തുണ അവസാനിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിക്കുകയാണ് വേണ്ടിയിരുന്നത്. കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങളുമായി ഖത്തര്‍ അനുകൂല നിലപാടെടുക്കുന്നുവെന്ന വാര്‍ത്തക്ക് നിരക്കാത്തതാണ് വിദേശ കാര്യ മന്ത്രിയുടെ യു എന്‍ പ്രസംഗം.

ഭീകര സഹായം , തീവ്രവാദത്തെ പിന്തുണക്കല്‍ ഖത്തര്‍ നിര്‍ത്തിവയ്ക്കണം, വിദ്വേഷ ഭാഷ പ്രചരിപ്പിക്കുന്ന നിലപാടും അവസാനിപ്പിക്കണം. കഴിഞ്ഞ ഇരുപതു വര്‍ഷമായി ഇതിനുള്ള സഹായങ്ങള്‍ ഖത്തര്‍ നല്‍കി വരികയാണ്.

ആഗോള ഭീകരപ്പട്ടികയില്‍ ഇടം നേടിയവര്‍ക്ക് പോലും അഭയം നല്‍കുന്നതിലൂടെ ഇതാണ് ബോധ്യപ്പെടുത്തുന്നതെന്നും ചതുര്‍രാഷ്ട്രങ്ങള്‍ സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.