2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ് പ്രതിസന്ധി: ഖത്തർ എയർവെയ്സ് 20 ശതമാനം ജീവനക്കാരെ ഒഴിവാക്കും

അഹമ്മദ് പാതിരിപ്പറ്റ

 

ദോഹ: കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ 20 ശതമാനം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്ന് സ്ഥിരീകരിച്ച് ഖത്തര്‍ എയര്‍വെയ്‌സ്. ചുരുങ്ങിയത് അടുത്ത മൂന്ന് വര്‍ഷത്തേക്ക് കമ്പനിയുടെ 20 ശതമാനം വിമാനങ്ങളും പറത്താന്‍ കഴിയില്ലെന്നും ഈ സാഹചര്യത്തില്‍ മറ്റു വഴികളില്ലെന്നും ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാക്കിര്‍ ബിബിസിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ലോകത്തെ എല്ലാ വിമാന കമ്പനികളും നേരിടുന്ന പ്രതിസന്ധിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ ഡിസ്റ്റന്‍സിങ് വിമാനത്തിനകത്ത് പ്രായോഗികമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചുരുങ്ങിയത് ഒന്നര മീറ്റര്‍ ദൂരമാണ് സോഷ്യല്‍ ഡിസ്റ്റന്‍സിങിന് വേണ്ടത്. വിമാനത്തില്‍ അത് ഒരിക്കലും പ്രായോഗികമല്ല. ഡ്രോപ്ലറ്റ് വഴിയാണ് കോവിഡ് പകരുന്നതെന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറഞ്ഞിട്ടുണ്ട്. അത് ഒഴിവാക്കാന്‍ മാസ്‌ക്കും ഗ്ലൗവും ധരിക്കുക, സാനിറ്റൈസേഷന്‍ നടത്തുക, ഹെപ ഫില്‍ട്ടര്‍ ഉപയോഗിച്ച് എയര്‍ ഫില്‍ട്ടര്‍ ചെയ്യുക തുടങ്ങിയവ മാത്രമേ വിമാനത്തിനകത്ത് സാധ്യമാവൂ.

ഖത്തര്‍ എയര്‍വെയ്‌സ് ഇവ നടപ്പാക്കുന്നതില്‍ മുന്‍നിരയിലാണ്. ഖത്തര്‍ എയര്‍വെയ്‌സ് വിമാന ജീവനക്കാര്‍ക്ക് പിപിഇ കിറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് അണുനാശിനികള്‍ നല്‍കുക, ശരീര താപം പരിശോധിക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യുന്നുണ്ട്.മാന ജീവനക്കാര്‍ക്ക് 14 ദിവസം ക്വാരന്റൈന്‍ എന്നതും അപ്രായോഗികമാണെന്ന് അല്‍ ബാക്കിര്‍ പറഞ്ഞു. അത് ഈ മേഖലയെ തകര്‍ക്കും. ചികില്‍സയും വാക്‌സിനും മാത്രമാണ് കൊറോണയ്ക്ക് പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.