2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഖത്തറിൽ 2 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; 1830 പേർക്ക് രോഗബാധ

അഹമ്മദ് പാതിരിപ്പറ്റ

 

ദോഹ: ഖത്തറില്‍ ഇന്ന് രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 1,830 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 605 പേര്‍ക്കാണ് രോഗം ഭേദമായത്. ഇന്ന് രണ്ടുപേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 19 ആയി.

പുതിയ കണക്കുകള്‍ പ്രകാരം 40,481 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 7893 പേര്‍ക്ക് കൊറോണ സുഖപ്പെട്ടു. 24 മണിക്കൂറിനിടെ 5160 പേര്‍ക്ക് കൊറോണ പരിശോധന നടത്തി. മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 1,80,642 ആയി. 32,569 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്. ഇതില്‍ 175 പേര്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലാണ്. 24 മണിക്കൂറിനിടെ 13 പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.50 വയസ്സുകാരനും 43 വയസ്സുകാരനുമാണ് ഇന്ന് മരിച്ചത്. ഇരുവരും ഐസിയുവില്‍ ചികില്‍സയിലായിരുന്നു.

 
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.