2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഖത്തറിൽ 1526 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം കാൽ ലക്ഷം കവിഞ്ഞു

അഹമ്മദു പാതിരിപ്പറ്റ

ദോഹ: ഖത്തറില്‍ ഇന്ന് 1,526 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 179 പേര്‍ക്കു കൂടി രോഗം ഭേദമായി. 14 പേരാണ് ഖത്തറില്‍ ഇതുവരെ കോവിഡ് ബാധിച്ചുമരിച്ചത്.

പുതിയ കണക്കുകള്‍ പ്രകാരം 25,149പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3019 പേര്‍ക്ക് കൊറോണ സുഖപ്പെട്ടു. 24 മണിക്കൂറിനിടെ 4250 പേര്‍ക്ക് കൊറോണ പരിശോധന നടത്തി. മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 1,35,294 ആയി. 22,116 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്.രോഗികളില്‍ ഭൂരിഭാഗവും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളാണ്. രോഗീ സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് കൊറോണ പകര്‍ന്നത്. കുടുംബക്കാരില്‍ നിന്ന് രോഗം പകര്‍ന്ന ഏതാനും സ്വദേശികളും പ്രവാസികളും പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഉണ്ട്. രോഗം സ്ഥിരീകരിച്ചവരെ മുഴുവന്‍ ക്വാരന്റൈന്‍ ചെയ്തു.

രോഗിയുമായി സമ്പര്‍ക്കത്തിലായവരെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റാന്‍ഡം ടെസ്റ്റിനായി തിരഞ്ഞെടുക്കപ്പെടുന്നവരെയുമാണ് കോവിഡ് ടെസ്റ്റിന് വിധേയരാക്കുന്നത്. ഇതിന് അനുസരിച്ച് ദിവസേന ടെസ്റ്റ് നടത്തുന്നവരുടെ എണ്ണത്തില്‍ വ്യത്യാസം വരുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സാമൂഹിക വ്യാപനവും ലക്ഷണമില്ലാത്ത രോഗികളെയം തിരിച്ചറിയുന്നതിന് ആരോഗ്യ മന്ത്രാലയം ഡ്രൈവ് ത്രൂ ടെസ്റ്റ് ആരംഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.