2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പ്: പി.വി സിന്ധു, സൈന, സായ് പ്രനീത് ക്വാര്‍ട്ടറില്‍

ചൈനയിലെ നാന്‍ജിങില്‍ നടക്കുന്ന ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പില്‍ പി.വി സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സിന്ധുവിനൊപ്പം സൈന നെഹ്‌വാള്‍, സായ് പ്രനീത് എന്നിവരും ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.

അതേസമയം, ലോക ആറാം നമ്പര്‍, ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്തിന് മലേഷ്യന്‍ താരം ദാറെന്‍ ല്വീയോട് പരാജയപ്പെടേണ്ടി വന്നു.

ലോക നാലാം നമ്പര്‍ താരം റാച്ച്‌നോക്ക് ഇന്റാനനെ തകര്‍ത്താണ് സൈനയുടെ വിജയം. സ്‌കോര്‍: 21-16, 21-19.

ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യൂനെയാണ് സിന്ധു തകര്‍ത്തത്. സ്‌കോര്‍: 21-10, 21-18.

ക്രിസറ്റിയന്‍ സോള്‍ബെര്‍ഗ് വിറ്റിംഗസിനെയാണ് സായ് പ്രനീത് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-13, 21-11.

വെള്ളിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലും സമാന മത്സരം കാഴ്ചവച്ചാല്‍ മാത്രമാണ് സെമിയില്‍ പ്രവേശനം നേടാനാവുക.

സൈന സ്പാനിഷ് താരം കരോളിന മറിനെ നേരിടും. സിന്ധു നോസോമി ഒകുഹാരയെയും സായ് പ്രനീത് കെന്റോ മൊമോട്ടയെയും നേരിടും.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.