2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ലോകബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സിന്ധുവിന് തോല്‍വി

  • സ്‌കോര്‍: 21-19, 20-10

നാന്‍ജിന്‍: റിയോ ഒളിംപിക്‌സിലേറ്റ പരാജയത്തിന് മറുപടി പറയാമെന്ന സിന്ധുവിന് ആഗ്രഹങ്ങള്‍ക്ക് തല്‍ക്കാലം വിരാമം. ലോകബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പി.വി സിന്ധു സ്‌പെയിന്‍ താരം കരോലിന മാരിനുമായുള്ള ഫൈനല്‍ മത്സരത്തില്‍ തോറ്റു. സ്‌കോര്‍: 21-19, 20-10. സിന്ധുവിന്റെ തോല്‍വിയോടെ ലോകബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിലെ ആദ്യ സ്വര്‍ണത്തിനായുള്ള ഇന്ത്യന്‍ കാത്തിരിപ്പ് വീണ്ടും തുടരും.

കലാശപ്പോരില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്‌പെയിന്‍ താരം കരോലിന മാരിന്‍ സിന്ധുവിനെ തോല്‍പ്പിച്ചത്. വിജയത്തോടെ ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ മാരിന്റെ മൂന്നാം സ്വര്‍ണമാണിത്. കഴിഞ്ഞ വര്‍ഷവും ഒളിംപിക് ഫൈനലില്‍ സിന്ധു കരോലിന മാരിനോട് തോറ്റിരുന്നു.

നേരത്തെ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാളിനെ തോല്‍പ്പിച്ചാണ് കരോലിന മാരിന്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.