2018 November 13 Tuesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

മലേഷ്യ ഓപ്പണ്‍: സിന്ധുവും ശ്രീകാന്തും സെമിയില്‍

ക്വാലലംപൂര്‍: മലേഷ്യന്‍ ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി സിന്ധുവും കിഡംബി ശ്രീകാന്തും സെമി ഫൈനലില്‍ പ്രവേശിച്ചു.

ഒളിംപിക്‌സ് വെള്ളി, സ്വര്‍ണ്ണ മെഡല്‍ ജേതാക്കള്‍ തമ്മിലുള്ള മത്സരത്തില്‍ സിന്ധു നേരിട്ടുള്ള കളിയിലാണ് സെമി പ്രവേശനം നേടിയത്. സ്‌കോര്‍: 22-20, 21-19.

ഗ്ലാസ്‌കോ ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടിയ 22 കാരി സിന്ധു നാളെ ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ സു യിങിനെ നേരിടും.

ഗോള്‍ഡ്‌കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ ശ്രീകാന്ത് ഫ്രാന്‍സ് താരം ബ്രൈസ് ലെവെഡസിനെ തകര്‍ത്താണ് സെമിയിലെത്തിയത്. നേരിട്ടുള്ള കളിയിലാണ് ഈ വിജയവും. സ്‌കോര്‍: 21-18, 21-14.

സെമിയില്‍ ശ്രീകാന്ത് ലോക രണ്ടാം നമ്പറായ ജപ്പാന്‍ താരം കെന്റോ മൊമോറ്റായെ നേരിടും.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.