2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ഏഷ്യന്‍ ഗെയിംസ്: ചരിത്രം കുറിച്ച് സിന്ധു ഫൈനലില്‍

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി പി.വി. സിന്ധു. ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം അകാനെ യമഗുച്ചിയെ തകര്‍ത്താണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. സ്​കോർ: 21-17, 15-21, 21-10

സെമിയില്‍ പ്രവേശിച്ചതോടെ സിന്ധു വെള്ളിയുറപ്പിച്ചു. നാളെ നടക്കുന്ന ഫെനല്‍ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സുയിങ്ങിനെയാണ് സിന്ധു നേരിടുക.

അതേസമയം, സിന്ധുവിനു മുൻപേ ക്വർട്ടർ കടമ്പ കടന്ന സൈന നെഹ്‌വാളിന്റെ ചരിത്രക്കുതിപ്പിന് സെമിഫൈനലിൽ അവസാനിച്ചു.  ബാഡ്മിന്റണ്‍ സെമി മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ ചൈനീസ് തായ്‌പേയ് താരം തായ് സുവിനോട് കീഴടങ്ങിയാണ് സൈന വെങ്കല മെഡല്‍ നേടിയത്.

ലോക പത്താം നമ്പര്‍ താരമായ സൈന നന്നായി കളിച്ചുവെങ്കിലും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തായ് സുവിനോട് പരാജയപ്പെട്ടത്. സ്‌കോര്‍: 17-21, 14-21.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.