2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

സിറിയയ്ക്കു നേരെ ഇനിയും ആക്രമണമുണ്ടായാല്‍ അന്താരാഷ്ട്ര ബന്ധം കലുഷിതമാവുമെന്ന് പുടിന്‍

മോസ്‌കോ: സിറിയക്കെതിരേ ഇനിയും ആക്രമണമുണ്ടായാല്‍ രാജ്യാന്തരബന്ധം കലുഷിതമാവുമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍. ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി ഞായറാഴ്ച നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നിയമം ലംഘിച്ചുള്ള നടപടികള്‍ സിറിയയിലെ രാഷ്ട്രീയ ഒത്തുതീര്‍പ്പിന് വലിയ ആഘാതം ഏല്‍പ്പിക്കുമെന്ന കാര്യത്തില്‍ ഇരുനേതാക്കളും യോജിച്ചു.

സിറിയയില്‍ യു.എസ്, ഫ്രാന്‍സ്, ബ്രിട്ടണ്‍ രാജ്യങ്ങള്‍ സംയുക്തമായി മിസൈല്‍ ആക്രമണം നടത്തിയ പശ്ചാതലത്തിലാണ് ഇരുനേതാക്കളുടെയും ചര്‍ച്ച.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.