2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

പുതപ്പ്

ഹഫ്‌സത്ത്

പുതപ്പ്
എന്റെ ദുഃസ്വപ്നങ്ങളുടെ
ദൂരപരിധികളില്‍
ദൈന്യതയോടെ
ഞാന്‍ കിതച്ചൊടുങ്ങും
നേരങ്ങളിലൊക്കെയും
ആശ്രയം തന്നെന്നെ
പൊതിഞ്ഞുപിടിക്കുന്നത്..

പെരുമഴക്കാലത്തെ
കൊടും തണുപ്പുകളില്‍
സുരക്ഷിതത്വത്തിന്റെ
ചൂടു തന്നെന്നിലേക്ക്
ചേര്‍ന്നുകിടന്നത്..

എന്റെ പനിക്കാലങ്ങളില്‍
കുളിരുമൂടി
വിറ വരുംനേരങ്ങളില്‍
എനിക്കൊരഭയമായി
എന്നെ മൂടിക്കിടന്നത്..

ഇരുട്ടിന്റെ നിശബ്ദതകളില്‍
ഓര്‍മകള്‍ക്കൊപ്പം
സങ്കടത്തിരകള്‍ വന്ന്
മിഴികളില്‍
തല തല്ലി വീഴും നേരങ്ങളില്‍
ഒരു തൂവല്‍ ചിറകിലെന്ന പോലെ
എന്റെ മുഖമൊളിപ്പിച്ചു
വയ്ക്കുന്നത്..

പുതപ്പ്
ഞാനെന്നിലേക്കെന്നും
പിന്നെയും പിന്നെയും
ചേര്‍ത്തുപിടിക്കുന്നത്…


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.