2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ബുക്ക് കോര്‍ണര്‍

നവമാര്‍ക്‌സിയന്‍
സമീപനങ്ങള്‍

മുചുകുന്ന് ഭാസ്‌കരന്‍
ഹരിതം ബുക്‌സ്
285.00

സാമ്പ്രദായിക മാര്‍ക്‌സിയന്‍ പഠന, ആഖ്യാനങ്ങളില്‍നിന്നു മാറി ഗഹനവും വിമര്‍ശനാത്മകവുമായി മാര്‍ക്‌സിയന്‍ തത്വവിചാരങ്ങളെ നിരീക്ഷിക്കുന്ന പഠനഗ്രന്ഥം. ഇ.എം.എസ്, വര്‍ഗീസ്, കുമാരനാശാന്‍, എം.എന്‍ വിജയന്‍, എ. അയ്യപ്പന്‍, ഒ.വി വിജയന്‍, അരുന്ധതി റോയി, കെ.ഇ.എന്‍ തുടങ്ങിയവരെല്ലാം വിവിധ പഠനങ്ങളില്‍ കടന്നുവരുന്നു.

സച്ചിന്‍
ഇന്ത്യന്‍ സെല്‍ഫി

കമാല്‍ വരദൂര്‍
ലിപി പബ്ലിക്കേഷന്‍സ്
100.00

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വ്യക്തി, ജീവിത നിലപാടുകളുടെ കണ്ണാടിയിലൂടെ ഇന്ത്യയെ നോക്കിക്കാണാന്‍ ശ്രമിക്കുന്ന പുസ്തകം. സച്ചിന്‍ എന്നത് ഒരു ഇന്ത്യന്‍ സംസ്‌കാരമാണെന്നു തന്നെ അദ്ദേഹത്തിന്റെ ജീവിതം സംഗ്രഹിച്ചു സ്ഥാപിക്കാന്‍ ശ്രമിക്കുന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കായിക നിരൂപകനുമായ ഗ്രന്ഥകാരന്‍.

ആര്‍.എസ്.എസ്
ഒരു വിമര്‍ശന വായന

ഹാരിസ് ബശീര്‍
ഐ.പി.എച്ച്
220.00

ഇന്ത്യയുടെ ജനാധിപത്യ, ഭരണസംവിധാനങ്ങളില്‍ ശക്തമായ സാന്നിധ്യമായി മാറിയ, രാജ്യത്തിനു തന്നെ ഭീഷണിയായി വളര്‍ന്ന ഒരു പ്രത്യയശാസ്ത്രത്തെ സമഗ്രമായി അപഗ്രഥിക്കുന്ന പഠനത്തിന്റെ മലയാളം ഭാഷാന്തരം. ആര്‍.എസ്.എസിന്റെ ചരിത്രം, പ്രത്യയശാസ്ത്രം, സംഘടനാഘടന എന്നിവയെല്ലാം പരിശോധിക്കുന്നു.

മറവിക്കും മുന്നേ

ലൈല മൊയ്തു
യെസ്പ്രസ് ബുക്‌സ്
50.00

സാമൂഹിക അനീതികളോടും അസഹിഷ്ണുതയോടും ശക്തമായി പ്രതികരിക്കുന്ന കഥകളുടെ സമാഹാരം. മൗനത്തിന്റെ ശബ്ദം മരണമാണെന്ന് ഓര്‍മപ്പെടുത്തുന്നു കഥകള്‍. തിരിച്ചറിവിന്റെ മുറിവുകള്‍, ഇന്‍ഫിഡിലിറ്റി ഡെല്യൂഷന്‍, കെട്ടുപോകുന്ന വെളിച്ചം, മറവിക്കും മുന്നേ, പെണ്‍കൊതുകുകള്‍ എന്നിങ്ങനെ പതിനൊന്ന് കഥകള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.