2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

കേന്ദ്ര സര്‍ക്കാര്‍ റാങ്കിങ്: പൂനെ ജീവിക്കാന്‍ ഏറ്റവും നല്ല നഗരം, ഡല്‍ഹിക്ക് 65-ാം സ്ഥാനം, ഏറ്റവും മോശം യു.പിയിലെ റാംപുര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ജീവിക്കാന്‍ ഏറ്റവും സുഖമുള്ള നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം പൂനെയ്ക്ക്. നാല് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ജീവിക്കാന്‍ സുഖമുള്ള നഗരങ്ങളുടെ റാങ്കിങ് പട്ടിക തയ്യാറാക്കിയത്. പിന്നാലെ നവി മുംബൈ, ഗ്രേറ്റര്‍ മുംബൈ എന്നീ നഗരങ്ങള്‍ ആദ്യ മൂന്നില്‍ ഇടംപിടിച്ചു.

111 നഗരങ്ങളുടെ പട്ടികയാണ് തയ്യാറാക്കിയത്. രാജ്യതലസ്ഥാനമായ ഡല്‍ഹിക്ക് 65-ാം സ്ഥാനം ലഭിച്ചപ്പോള്‍ ഏറ്റവും മോശം സ്ഥാനത്തുള്ള ഉത്തര്‍പ്രദേശിലെ റാംപുര്‍ നഗരമാണ്.

നഗര-ഭവന മന്ത്രാലയമാണ് നഗരങ്ങള്‍ക്ക് റാങ്കിങ് ഏര്‍പ്പെടുത്താന്‍ തുടങ്ങിയത്. ചെന്നൈയ്ക്ക് 14-ാം റാങ്ക് ലഭിച്ചപ്പോള്‍ കൊല്‍ക്കത്ത സര്‍വ്വേയില്‍ പങ്കെടുത്തില്ല. കൊഹിമ (നാഗാലാന്റ്), പാറ്റ്‌ന (ബിഹാര്‍) എന്നീ നഗരങ്ങളാണ് മോശം മൂന്നില്‍പ്പെട്ട മറ്റു രണ്ടു നഗരങ്ങള്‍.

ആദ്യ പത്തില്‍ തിരുപ്പതി, ചണ്ഡീഗഢ്, താനെ, റായ്പൂര്‍, ഇന്‍ഡോര്‍, വിജയവാഡ, ഭോപ്പാല്‍ എന്നീ നഗങ്ങളാണ് എത്തിയത്. മോദിയുടെ മണ്ഡലമായ വരാണസിക്ക് 33-ാം സ്ഥാനമാണ്. അഹമ്മദാബാദ് 23-ാം സ്ഥാനാവും ഹൈദരാബാദ് 27-ാം സ്ഥാനവും.

ഭരണം, സാമൂഹ്യ, സാമ്പത്തിക, ഭൗതിക അടിസ്ഥാന സൗകര്യം എന്നിവ മാനദണ്ഡമാക്കിയാണ് മാര്‍ക്കിടുന്നത്. മൊത്തം 100 പോയിന്റിലാണ് മാര്‍ക്കിട്ടത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.