2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഭീകരരെ സ്വാതന്ത്ര്യസമര സേനാനികളായി ചിത്രീകരിച്ച് പാക് മാധ്യമങ്ങള്‍

 

ഇസ്‌ലാമാബാദ്: പുല്‍വാമയില്‍ ആക്രമണം നടത്തിയ ഭീകരരെ സ്വാതന്ത്ര്‌സമര സേനാനികളായി ചിത്രീകരിച്ച് പാക് മാധ്യമങ്ങള്‍. സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറിയ ജയ്‌ഷേ മുഹമ്മദ് തീവ്രവാദ സംഘടനയുടെ ചാവേറായ ആദില്‍ അഹമ്മദ് ദാറിനെ സ്വാതന്ത്ര്യ സേനാനിയായാണ് പാകിസ്താനിലെ പ്രമുഖ ദിനപത്രമായ ‘ദ നേഷന്‍’ ചിത്രീകരിച്ചിരിക്കുന്നത്. അധിനിവേശ കശ്മീര്‍ തിരിച്ചടിക്കുന്നു എന്നു തുടങ്ങുന്ന തലക്കെട്ടോടെ ഒന്നാം പേജില്‍ നല്‍കിയ വാര്‍ത്തയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

പുല്‍വാമയില്‍ നടന്ന ആക്രമണത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന ജയ്‌ഷേ മുഹമ്മദിന്റെ ഔദ്യോഗിക വക്താവിന്റെ പ്രതികരണവും വാര്‍ത്തയ്‌ക്കൊപ്പമുണ്ട്. കാശ്മീരില്‍ ഇന്ത്യക്കാര്‍ നടത്തിവരുന്ന ക്രൂരതകള്‍ക്ക് മുന്നില്‍ തലകുനിക്കാന്‍ കഴിയില്ലെന്നും അതിനുള്ള തിരിച്ചടിയായാണ് സ്വാതന്ത്ര്യ സേനാനികള്‍ ആക്രമണം നടത്തിയതെന്നുമുള്ള വിശദീകരണമാണ് ദ നേഷന്‍ പത്രം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിനെ ഭീകരാവാദമായി മാറ്റാന്‍ ശ്രമിക്കുകയാണെന്നും ദ നേഷന്‍ വാര്‍ത്തയില്‍ പറയുന്നു.

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുമെന്നാണ് പാകിസ്താനിലെ മറ്റൊരു പ്രമുഖ പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കശ്മീരിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്. ഇതിന് പാകിസ്താനെ കുറ്റക്കാരാക്കാനാണ് ന്യൂഡല്‍ഹി ശ്രമിക്കുന്നതെന്നും ഡോണ്‍ പറയുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.