2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

ഇന്ത്യയുടെ സൈനിക സന്നാഹം പിന്‍വലിക്കണമെന്ന് മാലദ്വീപ്; സ്വാധീനം വർധിപ്പിച്ച് ചൈന

മാലെ: ഇന്ത്യയുടെ ഹെലികോപ്റ്ററുകളും സൈനികരെയും പിന്‍വലിക്കണമെന്ന് മാലദ്വീപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ ജൂണില്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യക്ക് പ്രഹരമേല്‍പ്പിച്ചുള്ള മാലദ്വീപിന്റെ നടപടി.

ഇന്ത്യ ചികിത്സാ ആവശ്യങ്ങള്‍ക്കായി നല്‍കിയ ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെയുള്ളവ തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് ചൈനയുടെ പിന്തുണയുള്ള മാലദ്വീപിലെ അബ്ദുല്ല യമീന്‍ സര്‍ക്കാര്‍ അറിയിച്ചു. പൈലറ്റുമാര്‍, എന്‍ജിന്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ അമ്പതോളം സൈനികരെയും ഇന്ത്യ നല്‍കിയിരുന്നു. ദ്വീപിന് സ്വയം പര്യാപ്തതയുണ്ടെന്ന് ഇന്ത്യയിലെ മാലദ്വീപ് അംബാസഡര്‍ അഹമ്മദ് മുഹമ്മദ് പറഞ്ഞു.

മാലദ്വീപിലെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഇന്ത്യ എതിര്‍ത്തിരുന്നു. മാലദ്വീപിലെ അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യന്‍ സൈന്യം ഇടപെടണമെന്ന് ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. യമീന്റെ എതിരാളിയും മുന്‍ പ്രസിഡന്റുമായ അബ്ദുല്‍ ഖയ്യൂമിനെയും സുപ്രിംകോടതി ജഡ്ജിമാരെയും തടവില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഇന്ത്യ പറഞ്ഞിരുന്നു. ഈ നടപടികളായിരിക്കും മാലദ്വീപ് സര്‍ക്കാര്‍ ഇന്ത്യക്കെതിരേ തിരിയാന്‍ കാരണമായത്. ചൈനയുടെ സഹായത്തോടെ അത്യാധുനിക റോഡുകളും പാലങ്ങളും വിമാനത്താവളങ്ങളും മാലദ്വീപ് നിര്‍മിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.