2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പി.യു ചിത്രയ്ക്ക് സ്വര്‍ണം: ഏഷ്യന്‍ ഗെയിംസിലേക്ക് യോഗ്യത

 

ഗുവാഹത്തി: ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ മലയാളി താരം പി.യു ചിത്രയ്ക്ക് സ്വര്‍ണ നേട്ടം. വനിതാ വിഭാഗം 1500 മീറ്ററില്‍ 4:11:55 മിനിറ്റ് കൊണ്ടെത്തിയ ചിത്ര ഏഷ്യല്‍ ഗെയിംസിലേക്ക് യോഗ്യത നേടുകയും ചെയ്തു.

മലയാളി താരം ജിന്‍സണ്‍ ജോണ്‍സണും ഇന്ന് സ്വര്‍ണം നേടിയിരുന്നു. ഇതേ ഇനത്തില്‍ 3:45:12 മിനിറ്റ് കൊണ്ടാണ് ജിന്‍സണ്‍ ഓടിയെത്തിയത്. എന്നാല്‍ ഏഷ്യല്‍ ഗെയിംസില്‍ യോഗ്യത നേടാനായില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.