2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

പി.എസ്.സി പരീക്ഷകളില്‍ മലയാള പരിജ്ഞാനം പരിശോധിക്കാന്‍ ഉത്തരവ്‌

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകളില്‍ മലയാള ഭാഷാപരിജ്ഞാനം പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി ഉത്തരവിട്ടു.
മലയാള ഭാഷാപരിജ്ഞാനം പരിശോധിക്കുന്ന 20 ശതമാനം ചോദ്യങ്ങളെങ്കിലും വേണമെന്ന് ആവശ്യപ്പെട്ട് മലയാളസമിതി എന്ന സംഘടനയ്ക്കുവേണ്ടി അഡ്വ. ജി. ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ മലയാളഭാഷാ പരിജ്ഞാനം പരിശോധിക്കാത്തതിനാല്‍ റദ്ദാക്കണമെന്ന ആവശ്യത്തില്‍ നടപടിയെടുക്കാന്‍ കമ്മിഷന് അധികാരമില്ലെന്നും ഉത്തരവിലുണ്ട്. ഇത് പരീക്ഷ എഴുതിയവരെയെല്ലാം ദോഷകരമായി ബാധിക്കും.
നോട്ടിസ് നല്‍കാതെ നടപടിയെടുക്കാന്‍ കഴിയില്ലെന്നും കമ്മിഷന്‍ അറിയിച്ചു. ഉത്തരവ് ചീഫ് സെക്രട്ടറിക്കും പി.എസ്.സി സെക്രട്ടറിക്കും കൈമാറിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.