2020 June 02 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു’; എയര്‍ ഇന്ത്യയുടെ രക്ഷാദൗത്യത്തെ അഭിനന്ദിച്ച് പാകിസ്താന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍

ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന എയര്‍ ഇന്ത്യയെ അഭിനന്ദിച്ച് പാകിസ്താന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍.

ഈ സമയത്ത് എയര്‍ലൈന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുക മാത്രമല്ല, പാക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ എയര്‍ ഇന്ത്യ വിമാനങ്ങളെ അതിന്റെ വ്യോമാതിര്‍ത്തിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

ഇന്ത്യയില്‍ കുടുങ്ങിയ യൂറോപ്യന്‍ പൗരന്‍മാരെയും ദുരിതാശ്വാസ സാധനങ്ങളുമായി ഏപ്രില്‍ രണ്ടിന് ജര്‍മനിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തെയാണ് പാകിസ്താന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അഭിനന്ദിച്ചത്.

പാക് വ്യോമപാത കടന്ന് ഇറാനിലേക്ക് പ്രവേശിച്ച എയര്‍ ഇന്ത്യ വിമാനത്തെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാന്‍ പാക് എ.ടി.സി എത്തി. ഇറാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി വിമാനത്തിന് ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെ പാക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗമാണ് ഇറാനുമായി ബന്ധപ്പെട്ട് ആവശ്യമായ സന്ദേശം കൈമാറിയത്.

ആ സന്ദേശങ്ങളുടെ തുടക്കം ഇങ്ങനെയായിരുന്നു.

‘അസ്സലാമു അലൈക്കും. കറാച്ചി കണ്‍ട്രോള്‍ എയര്‍ ഇന്ത്യയുടെ റീലീഫ് ഫ്‌ലൈറ്റുകളെ സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ ഫ്രാങ്ഫര്‍ട്ടിലേക്ക് റിലീഫ് സാധനങ്ങളുമായി പോകുന്ന വിമാനമാണോയെന്ന് ഉറപ്പാക്കുക,’ അതേയെന്ന മറുപടി കിട്ടിയപ്പോള്‍ പാക് എ.ടി.സി ഇങ്ങനെ തുടര്‍ന്നു ‘ ഈ മഹാമാരിയുടെ കാലത്തും നിങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. നല്ലത് വരട്ടെ.’

കറാച്ചിക്കടുത്തുള്ള പാതയിലൂടെ സഞ്ചരിക്കാനുള്ള അനുമതിയും പാകിസ്താന്‍ എടിസി നല്‍കി. ഇതുവഴി 15 മിനിറ്റുനേരത്തെ പറക്കല്‍ ലാഭിക്കാന്‍ എയര്‍ ഇന്ത്യക്കായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.