2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

പ്രിയങ്ക ഗാന്ധി 20ന്‌ വയനാട്ടില്‍

കല്‍പ്പറ്റ: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണത്തിനായി എ.ഐ.സി.സി ജന.സെക്രട്ടറി പ്രിയങ്ക ഗാന്ധി ശനിയാഴ്ചയെത്തും. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തുന്ന പ്രിയങ്ക വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുമെന്ന് എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി അറിയിച്ചു.

ശനിയാഴ്ച രാവിലെ പത്തിന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക 10.30ന് മാനന്തവാടിയില്‍ പൊതുയോഗത്തില്‍ പങ്കെടുക്കും. മാനന്തവാടിയില്‍നിന്ന് ഹെലികോപ്റ്ററില്‍ പുറപ്പെട്ട് മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളജ് ഗ്രൗണ്ടിലെ താല്‍കാലിക ഹെലിപാഡിലിറങ്ങും.

12.15നു വാഴക്കണ്ടി കുറുമകോളനിയില്‍ പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. ഒന്നരക്ക് പുല്‍പ്പള്ളിയില്‍ കര്‍ഷക സംഗമത്തില്‍ പങ്കെടുത്ത ശേഷം മൂന്നിന് നിലമ്പൂരിലും നാലിന് അരീക്കോടും പൊതുയോഗങ്ങളില്‍ പങ്കെടുക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു. തിരിച്ച് ഹെലികോപ്റ്ററില്‍ വയനാട്ടില്‍ വന്ന് വൈത്തിരിയില്‍ താമസിച്ച് 21ന് ഡല്‍ഹിയിലേക്ക് മടങ്ങും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News