2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യോദ്ധാക്കളെപ്പോലെ കളത്തിലിറങ്ങിയവരാണ് അവര്‍; ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രിയങ്കാഗാന്ധി

ലഖ്‌നോ: ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി.

ആശുപത്രി അധികൃതര്‍ തങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നുവെന്നും ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നില്ലെന്നും പറഞ്ഞ് ബന്ദ ജില്ലയിലുള്ള ഒരു ആശുപത്രിയിലെ മെഡിക്കല്‍ സ്റ്റാഫിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രിയങ്ക ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരോട് ഏറ്റവും കൂടുതല്‍ സഹകരിക്കേണ്ട സമയമാണ്. അവര്‍ ജീവന്‍ നല്‍കുന്നവരും യോദ്ധാക്കളെപ്പോലെ കളത്തിലിറങ്ങിയവരുമാണ്. ബന്ദയില്‍, നഴ്സുമാര്‍ക്കും മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാതിരിക്കുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നത്് വലിയ അനീതിയാണ്. ഞാന്‍ യുപി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്.’ – പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.