2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

യു.പിയില്‍ വെടിയേറ്റുമരിച്ചവരുടെ കുടുംബത്തെ കാണാനെത്തിയ പ്രിയങ്കാ ഗാന്ധിയെ പൊലിസ് തടഞ്ഞു

ലക്നൗ: ഉത്തര്‍പ്രദേശില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് വെടിയേറ്റു മരിച്ചവരുടെ കുംടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ മിര്‍സാപൂരില്‍ പൊലിസ് തടഞ്ഞു.
വാരാണസിയില്‍ നിന്നും വെടിവെപ്പ് നടന്ന സോന്‍ഭാദ്രയിലേക്ക് പോകവേയാണ് പൊലിസിന്റെ ഇടപെടല്‍. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം അവര്‍ റോഡില്‍ ഇരുന്ന് പ്രതിഷേധിച്ചു.

വാരാണസിയിലെ ആശുപത്രിയില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച ശേഷമാണ് അവര്‍ സോന്‍ഭദ്രയിലേക്ക് തിരിച്ചത്. തന്റെ മകന്റെ പ്രായമുള്ള ഒരു കുട്ടിയടക്കം ആശുപത്രിയില്‍ പരുക്കേറ്റ് കിടക്കുന്നത് കാണാന്‍ കഴിഞ്ഞെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാന്‍ വന്ന തന്നെ ഏത് നിയമത്തിന്റെ പേരിലാണ് തടയുന്നതെന്ന് അറിയില്ലെന്നും പ്രിയങ്കാഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

നാല് സ്ത്രീകളടക്കം ഒമ്പത് ദളിതരാണ് സോന്‍ഭാദ്രയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഗ്രാമമുഖ്യന്‍ ഇ.കെ ദത്ത് കൈവശപ്പെടുത്തിയ 36 ഏക്കര്‍ സ്ഥലത്ത് കൃഷിചെയ്യാനെത്തിയവര്‍ക്ക് നേരെ ഗ്രാമമുഖ്യനും ഗുണ്ടകളും ചേര്‍ന്ന് നിറയൊഴിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News