2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഇതിലും വലിയ ‘വിഷപ്പാമ്പു’കളെയാണ് നേരിടേണ്ടത്.. പിന്നെയാ- പാമ്പുകളെ കൂളായി കൈകാര്യം ചെയ്യുന്ന പ്രിയങ്കയുടെ വീഡിയോ കാണാം

 

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയാണ് മുമ്പോട്ടുപോകുന്നത്. പ്രചരണ പരിപാടിക്കിടെ പാമ്പുകളുമായി ഇടപെടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയില്‍ പാമ്പാട്ടികളുടെ ഇടയിലാണ് പ്രിയങ്കയുടെ പെര്‍ഫോമന്‍സ്. പാമ്പുകളെ കൂളായി കയ്യില്‍ പിടിക്കുകയും പെട്ടിയില്‍ അടക്കുകയും ചെയ്യുന്നു. ഏതൊക്കെ പാമ്പുകളാണ് പെട്ടികളിലുള്ളതെന്ന് പരിശോധിക്കുന്ന പ്രിയങ്ക, ചെറിയൊരു പാമ്പിനെ കയ്യിലെടുക്കുകയും ചെയ്യുന്നുണ്ട്.

 

ചുറ്റും കൂടിയവര്‍ സൂക്ഷിക്കണമെന്ന് പറയുന്നുണ്ടെങ്കില്‍ ‘ഇതൊന്നും ചെയ്യില്ലെ’ന്ന് പ്രിയങ്ക മറുപടി നല്‍കുന്നു.

പാമ്പുകളോട് കളിക്കുന്നത് അപകരമാണെന്നും കാണ്‍ഗ്രസ് അതു മനസിലാക്കണമെന്നും ചിലര്‍ വീഡിയോയ്ക്ക് കമന്റിട്ടിട്ടുണ്ട്. എന്നാല്‍ ഇതിലും വലിയ ‘വിഷ പാമ്പുകളെ’യാണ് പ്രിയങ്ക തെരഞ്ഞെടുപ്പില്‍ നേരിടാന്‍ പോകുന്നതെന്നാണ് മറ്റൊരാള്‍ കമന്റിട്ടിരിക്കുന്നു.


 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News