2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

അവേശം വിതറി രാഹുലും പ്രിയങ്കയും, ലക്‌നോവില്‍ റോഡ് ഷോക്കു വമ്പന്‍ സ്വീകരണം

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്  അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നയിക്കുന്ന റോഡ് ഷോക്കു വമ്പന്‍ സ്വീകരണം. ലക്‌നോവില്‍ നടന്ന റോഡ് ഷോയെ ഇരുകയ്യും നീട്ടിയാണ് കോണ്‍ഗ്രസ് അണികള്‍ സ്വീകരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും പശ്ചിമ യൂ.പിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമായ ജോതി രാദിഥ്യ സിന്ധ്യയും റോഡ് ഷോയെ അനുഗമിക്കുന്നുണ്ട്.

കിഴക്കന്‍ യു.പിയുടെ ചുമതല ഏറ്റെടുത്ത ശേഷമുള്ള പ്രിയങ്കാ ഗാന്ധിയുടെ ആദ്യ സന്ദര്‍ശനവും കൂടിയാണിത്. ലക്‌നോയുടെ ഹൃദയ ഭാഗത്തൂടെയാണ് ഷോ കടന്നു പോവുന്നത്. 25 കിലോ മീറ്റര്‍ പരിധിയിലൂടെ തുറന്ന വാഹനത്തിലാണ് ഷോ. നാം പുതിയ ഒരു രാഷട്രീയത്തിനു തുടക്കം കുറിക്കുകയാണെന്നും നിങ്ങള്‍ എല്ലാവരും കൂടെ നില്‍കുമെന്നാണ് പ്രതീക്ഷയെന്നും നമുക്ക് ഒരു പുതിയ ഭാവി പണിയാമെന്നും റാലി തുടങ്ങുന്നതിന്റെ മുന്നെ പ്രിയങ്ക ട്വീറ്റ ചെയ്യുകയും ചെയ്തിരുന്നു.

അടുത്ത നാലു ദിവസം പ്രയങ്കയും ജ്യോതി രാദിഥ്യ സിന്ധ്യയു ലക്‌നോവിലുണ്ടാവും. രാഹുല്‍ ഗാന്ധി ഇന്നു തന്നെ മടങ്ങുകയും ചെയ്യും.
വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുന്ന ഉത്തര്‍ പ്രദേശിന്റെ ഹൃദയം കവരാനാണ് കോണ്‍ഗ്രസ് പ്രിയങ്കയെ ഏല്‍പിച്ചിരിക്കുന്നത്. ഈ ഉദ്യമത്തിനുള്ള തുടക്കമാണ് ഇന്നു നടന്ന റാലി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.