2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രിയങ്ക യോഗ്യ; നെഹ്‌റുകുടുംബത്തില്‍ നിന്നു പുറത്തുള്ളയാള്‍ നയിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ പാര്‍ട്ടി പിളരും: നട്‌വര്‍ സിങ്

 

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി രാജിവച്ച ഒഴിവില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്ക് പ്രിയങ്കാ ഗാന്ധിയെ പിന്തുണച്ച് മുതിര്‍ന്ന നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ നട്‌വര്‍ സിംഗ്. നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ പുറത്ത് നിന്ന് ഒരാള്‍ അധ്യക്ഷ പദത്തിലേക്ക് വന്നാല്‍ പാര്‍ട്ടി 24 മണിക്കൂറിനകം പിളരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നെഹ്‌റു- ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ മറ്റൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ പാര്‍ട്ടി പിളരും. കോണ്‍ഗ്രസിനെ നയിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രിയങ്കാഗാന്ധി യോഗ്യയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ രാജിയെ തുടര്‍ന്നു നേതൃത്വത്തെ ചൊല്ലി പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിക്കിടെയാണ് പ്രിയങ്കയ്ക്കു വേണ്ടിയുള്ള മുറവിളിയെ അനുകൂലിച്ച് നട്‌വര്‍ സിങ് രംഗത്തെത്തിയത്.

 

ഉത്തര്‍പ്രദേശിലെ ഗ്രാമത്തിലേക്ക് ചെന്ന് അവര്‍ ചെയ്തത് അമ്പരിപ്പിക്കുന്നതാണ്. അധികാരികള്‍ തടഞ്ഞപ്പോള്‍ അവിടെ ഇരുന്ന് തന്റെ ആവശ്യം നേടിയെടുക്കുക തന്നെ അവര്‍ ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് പ്രിയങ്ക വരുമോ എന്ന ചോദ്യത്തിന് അത് പ്രിയങ്കയെ ആശ്രയിച്ചിരിക്കുമെന്നായിരുന്നു മറുപടി. നെഹ്‌റു കുടുംബത്തില്‍ നിന്നായിരിക്കില്ല കോണ്‍ഗ്രസിന്റെ അടുത്ത അധ്യക്ഷനെന്ന് അവരുടെ സഹോദരന്‍ പറഞ്ഞിട്ടുണ്ട്. അവരുടെ കുടുംബത്തിന് മാത്രമേ ആ തീരുമാനം മാറ്റിയെടുക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. 134 വര്‍ഷം പഴക്കമുള്ള ഒരു പാര്‍ട്ടിക്ക് അധ്യക്ഷനില്ലാത്ത അവസ്ഥ വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രിയങ്ക നൂറു ശതമാനം സ്വീകാര്യയാണെന്നും അവര്‍ തന്നെ അധ്യക്ഷയാകണമെന്നും മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മകന്‍ അനില്‍ ശാസ്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മറ്റാരെങ്കിലും നേതൃത്വത്തിലേക്കു വന്നാല്‍ എതിര്‍പ്പുകളുണ്ടാമെന്നും പാര്‍ട്ടി അസ്ഥിരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് എഴുത്തുകാരന്‍ കൂടിയായ നട്‌വര്‍ സിങ്ങും സമാന അഭിപ്രായം പങ്കുവച്ചത്.

Priyanka Fit to Lead, Congress Will Split Within 24 Hours Under Non-Gandhi Chief, Says Natwar Singh


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.