2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഉത്തേജക മരുന്ന്: ക്രിക്കറ്റ് താരം പ്രിഥി ഷാക്ക് വിലക്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രിഥി ഷായ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിലക്ക്. ഉത്തേജകമരുന്ന് ഉപയോഗിച്ചതിനാണ് താരത്തിന് എട്ടു മാസത്തെ വിലക്കേര്‍പ്പെടുത്തിയത്.

എന്നാല്‍ നടപടി മുന്‍കാല പ്രാബല്യത്തോടെയാണ്. ഇതുപ്രകാരം മാര്‍ച്ച് 16 മുതല്‍ നവംബര്‍ 15 വരെയുള്ള കാലയളവില്‍ കളിക്കാന്‍ സാധിക്കില്ല.

പത്തൊന്‍പതുകാരനായ താരം 2018 ഓഗസ്റ്റില്‍ ഇന്ത്യന്‍ സീനിയല്‍ ടീമിനായി അരങ്ങേറ്റം കുറിച്ചതാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.