2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സാധാരണ ചിത്രങ്ങളെ അസാധാരണമാക്കും ‘പ്രിസ്മ’

വേറിട്ടു നില്‍ക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക എന്നത് ഇപ്പോഴത്തെ ഒരു രീതിയാണ്. അതിനായി എഡിറ്റ് ചെയ്ത് സ്വന്തം ഫോട്ടോ തനിക്ക് തന്നെ തിരിച്ചറിയാന്‍ കഴിയാത്ത രൂപത്തിലാക്കും ചിലര്‍. എഡിറ്റിങിനായി പല തരത്തിലുള്ള അപ്ലിക്കേഷനുകളും ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ ഈ അടുത്തിടെയായി പുതിയൊരു ആപ്പ് പുറത്തിറങ്ങി. എല്ലാവര്‍ക്കും അത് ഒരുപാടങ്ങ് ബോധിച്ച മട്ടാണ്. പ്രിസ്മ എന്ന ഈ അപ്ലിക്കേഷനിലൂടെ നിങ്ങളുടെ സാധാരണ ചിത്രത്തെ അസാധാരണമാക്കാം.

കാമറയില്‍ പകര്‍ത്തുന്ന നിങ്ങളുടെ ചിത്രങ്ങളെ ഒരു പെയിന്റിങ് രൂപത്തിലേക്ക് പരിഷ്‌കരിക്കുകയാണ് പ്രിസ്മ ചെയ്യുന്നത്. ആപ്പിള്‍ സ്‌റ്റോറിലാണ് ആദ്യമായി പ്രിസ്മ പ്രത്യക്ഷപ്പെടുന്നത്. പിന്നീടത് സോഷ്യല്‍ മീഡിയയിലും തരംഗമായി. ഏതൊരു ബോറന്‍ ചിത്രത്തെ പോലും മികച്ച ഒന്നാക്കി മാറ്റാന്‍ സാധിക്കുന്നു എന്നത് തന്നെയാണ് പ്രിസ്മയുടെ വിജയവും.

prisma

ഒരു കൂട്ടം ഫില്‍ട്ടര്‍ ഓപ്ഷനുകളാണ് ഇതിനുള്ളിലുള്ളത്. വിശ്വാത ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ പോലെ നിങ്ങളുടെ യഥാര്‍ഥ ചിത്രം മാറുന്നു. ഒരു കൂട്ടം ന്യൂറല്‍ നെറ്റ് വര്‍ക്കുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമാണ് സ്മാര്‍ട്‌ഫോണില്‍ എടുക്കുന്ന സാധാരണ ചിത്രങ്ങളെ വ്യത്യസ്ഥമാക്കുന്നത്. ഏതായാലും പോക്കിമോന്‍ ഗെയിമിനെ പോലെ തന്നെ ജനങ്ങള്‍ പ്രിസ്മയെയും അങ്ങ് ജനകീയമാക്കിയിട്ടുണ്ട്‌


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.