2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ചാള്‍സ് രാജകുമാരന്‍ പുതിയ കോമണ്‍വെല്‍ത്ത് തലവന്‍

ലണ്ടന്‍: എലിസബത്ത് രാജ്ഞിക്കു ശേഷം അടുത്ത കോമണ്‍വെല്‍ത്ത് അധ്യക്ഷനായി ചാള്‍സ് രാജകുമാരന്‍ സ്ഥാനം ഏറ്റെടുക്കും. ഈ ആഴ്ച  ലണ്ടനിലെ വിന്‍സറില്‍ നടന്ന, കോമണ്‍വെല്‍ത്തിലെ 53 നേതാക്കള്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായതെന്ന് മാധ്യമ റിപ്പോര്‍ട്ട് പറയുന്നു.

തനിക്കു പിന്‍ഗാമിയായി കോമണ്‍വെല്‍ത്ത് അധ്യക്ഷസ്ഥാനം മകനായ ചാള്‍സ് ഏറ്റെടുക്കണം എന്ന ആഗ്രഹം എലിസബത്ത് രാജ്ഞി കഴിഞ്ഞ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

‘വരും തലമുറകളില്‍ കോമണ്‍വെല്‍ത്ത് സ്ഥിരതയോടെ തുടരണമെന്നത് എന്റെ ആത്മാര്‍ഥമായ ആഗ്രഹമാണ്. 1949ല്‍ എന്റെ പിതാവ് തുടങ്ങിവച്ച ഈ സുപ്രധാന കര്‍മ്മം എനിക്കു ശേഷം വെയില്‍സിലെ രാജകുമാരന്‍ തുടരണമെന്നാണ് തീരുമാനിക്കുന്നത് ‘ എന്നാണ് 2018 കോമണ്‍വെല്‍ത്ത് ഹെഡ്‌സ് ഓഫ് ഗവര്‍ണമന്റ് മീറ്റിങ്ങില്‍ രാജ്ഞി പത്രമാധ്യമങ്ങളോട് പറഞ്ഞു.

ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിന്റെ അധ്യക്ഷസ്ഥാനം രാജകുടുംബത്തിനു മാത്രമല്ലെങ്കിലും, 1952ല്‍ അധികാരത്തില്‍ വന്നതു മുതല്‍ എലിസബത്ത് രാ ജ്ഞി തന്നെയണ് വഹിച്ചുവന്നത്. ഇപ്പോള്‍ വിദേശപര്യടനങ്ങളില്‍ നിന്നു മാറിനില്‍ക്കുന്ന രാജ്ഞി ഇനി പങ്കെടുക്കുന്ന അവസാനത്തെ യോഗമാവാം ഇത് എന്നും പറയുന്നു.


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.