2020 May 29 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ബുര്‍ഖ, അതൊരു സംരക്ഷണവും കരുതലുമാവുമെന്ന് തോന്നി’


ന്യൂസിലാന്‍ഡ് പ്രധാന മന്ത്രി ജസീന്ത ആര്‍ഡേണ്‍ പ്രൊജക്റ്റ് എന്ന ചാനലിന് നല്‍കിയ അഭിമുഖം

 

വലീദ് : ഹായ്…

ജസീന്ത :ഹായ്…

വലീദ് : സുഖമാണോ?

ജ : അതേയ്!

വ : ഒരു പാട് സന്തോഷം വന്നതില്‍

ജ : ഞാന്‍ തങ്ങളെ ഒന്ന് ആലിംഗനം ചെയ്‌തോട്ടെ , അതൊരു പ്രഹസനാമമെന്നറിയാം, എന്നാലും…

വ : അതിനെന്താ…

ജ : കഴിഞ്ഞ ദിവസത്തെ പീസ് പ്രോജക്ടിന്റെ പ്രോഗ്രാം നന്നായിരുന്നു

വ : സന്തോഷം!

അസ്സലാമു അലൈകും.

ജെ: വാലൈകുമുസ്സലാം.

വ: പ്രോജെക്ടിലേക്ക് സ്വാഗതം

ജെ: നന്ദിയുണ്ട്.

വ : ഞാന്‍ നിങ്ങളോട് ഒരു ചോദ്യം ചോദിക്കുകയാണ് അത് ചോദിക്കാന്‍ പാടില്ലെന്നറിയാം,എന്നാലും…

ജെ: എനിക്ക് സുഖമാണോ എന്നാണോ?

വ : അതെ , പക്ഷെ നിങ്ങള്‍ വളരെ വ്യക്തിപരമായ ഉത്തരമാണ് തരേണ്ടത് രാഷ്ട്രീയമായ ഉത്തരങ്ങള്‍ വേണ്ട.

ജെ: ഞാന്‍ എപ്പോഴും അങ്ങനെയാണ് ഉത്തരം പറയാറ്. പക്ഷെ,ഞാന്‍ അധീവ ദുഖിതയായതുകൊണ്ടാണ്, പലപ്പോഴും അങ്ങനത്തെ ചോദ്യങ്ങള്‍ നിരാകരിക്കാറ്.

വ : ഓ..ശെരി.

ജെ : ക്യാമറ ഇല്ലാത്ത ഒരുപാട് സമയം ഞാന്‍ ആ കുടുംബങ്ങളുടെ കൂടെ ആയിരുന്നു, വളരെ വൈകാരികമായ നിമിഷങ്ങളായിരുന്നു.

വ : അത്തരത്തിലൊരു ഘട്ടത്തില്‍ സ്വന്തം കുടുംബത്തോടൊപ്പം സമയം ചിലവഴിച്ചോ?

ജെ: കുറച്ചൊക്കെ, മാത്രമല്ല, അതിനേക്കാള്‍ വലുത് ഈ ആലംബഹീനരായ കുടുംബത്തെ സപ്പോര്‍ട്ട് ചെയ്യലാണ് മുഖ്യമെന്ന് തോന്നി,സ്വന്തം കുടുംബത്തോടപ്പം നിക്കുന്നത് സ്വാര്‍ത്ഥതയല്ലേ.

മാത്രമല്ല,എന്റെ കുടുംബക്കാര്‍ ഇങ്ങോട്ട് വന്നിരുന്നു,എന്റെ രക്ഷിതാക്കള്‍ എന്നോട് കൂടെ അവരെ സഹായിച്ചു, നൈവും എന്നോടൊപ്പം ഉണ്ടായിരുന്നു, എന്നെ കുറിച്ചാരും ബോധവാന്മായിരുന്നില്ല.

വ: നല്ല കാര്യം,പക്ഷെ ഞാന്‍ നിങ്ങളുടെ കാര്യത്തില്‍ സങ്കടമഉള്ളവനാണ് !

ജെ : നന്ദിയുണ്ട്…

വ :നിങ്ങള്‍ ന്യൂസ്‌ലാന്റിന്റെ പ്രൈം മിനിസ്റ്ററാണ്, മാത്രമല്ല, താങ്കള്‍ ഈ അടുത്താണ് ഒരു അമ്മയായത്,അത്തരത്തില്‍ ഈ ഒരു സംഭവം താങ്കളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചു ?

ജെ: തീര്‍ച്ചയായും, പക്ഷേ, ജീവിതത്തിലെ മാറ്റങ്ങള്‍ പെട്ടെന്നു ആലോചിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ് , പ്രത്യേകിച്ചും ഒരു ഒരു രക്ഷിതാവായതിനു ശേഷം, മാത്രമല്ല ഞാന്‍ വല്ലാതെ വേദനിച്ചു, പ്രത്യേകിച്ചും ആശുപത്രിയിലെ ഭാര്യമാരെയും ഭര്‍ത്താക്കന്മാരെയുമെല്ലാം കണ്ടപ്പോള്‍…ഞാന്‍ ശരിക്കും ആ വേദനകള്‍ ഉള്‍ക്കൊണ്ടു…അനുഭവിച്ചു….

വ : ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തു, അതായത് താങ്കള്‍ മാത്രമല്ല ന്യൂസിലന്‍ഡിലെ ജനത തന്നെ ഈ സംഭവത്തെ വൃത്തിയായി കൈകാര്യം ചെയ്തു.സാധാരണ ഈ രീതിയിലുള്ള ആക്രമങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയില്‍ ബ്രിട്ടനേക്കാളും അമേരിക്കകയേക്കാളും പാക്വമായിരുന്നു ന്യൂസ്‌ലാന്റിന്റെ ഇടപെടല്‍. ന്യൂസിലാന്‍ഡ് എങ്ങനെ വ്യത്യസ്തമാവുന്നു ?

ജെ: അതേയ്, ലോകം കണ്ടു ന്യൂസിലന്‍ഡ് എന്താണെന്ന് ഞങ്ങള്‍ 200 ലധികം വംശങ്ങളുടെയും 160 ലധികം ഭാഷകളുടെയും നാടാണ്. എല്ലാവരെയും ഉള്‍കൊള്ളിച്ചുകൊണ്ടുള്ള വളരെ സമാധാനപരമായ ജീവിതശൈലിയാണ് ഞങ്ങളുടേത്. പക്ഷെ, ഈ സംഭവം തികച്ചും വിരുദ്ധമായിരുന്നു.
എന്നാല്‍ അതിനോടുള്ള ആളുകളുടെ പ്രതികരണം അത് അനുകരണീയമായിരുന്നു; പള്ളികളുടെ മുമ്പില്‍ സമര്‍പ്പിക്കപ്പെട്ട പൂച്ചെണ്ടുകള്‍, സമാധാനത്തിന്റെ ഈണം മുഴക്കിയ പാട്ടുകള്‍ അതൊക്കെ അവര്‍ക്ക് സ്‌നേഹത്തിന്റെയും കരുതലിന്റെയും സന്ദേശങ്ങള്‍ നല്‍കി .അതാണ് ന്യൂസിലാന്‍ഡ്! എന്റെ ജോലി ആളുകള്‍ക്ക് സംരക്ഷണം നല്കുകയെന്നുള്ളതാണ്

വ : താങ്കള്‍ ബുര്‍ഖ ധരിച്ചാണ് അവിടെ സന്ദര്‍ശിച്ചത്,അത് ജനപ്രീതി ആകര്‍ഷിക്കുകയും ചെയ്തു .എന്തിനായിരുന്നു അങ്ങനെ ഒരു തീരുമാനം ?

ജെ: ഞാന്‍ അധികമൊന്നും ആലോചിച്ചില്ല, അതാണ് ചെയ്യേണ്ടതെന്ന് തോന്നി,പ്രത്യേകിച്ചും മുസ്ലിം സ്ത്രീകള്‍ക്ക് അത് ധരിക്കുന്നത് ഭയമുളവാക്കുന്നതാണ്. പക്ഷെ,ഞാന്‍ അത് ധരിക്കുന്നതോടെ അതൊരു സംരക്ഷണവും കരുതലുമാവുമെന്ന് തോന്നി.

ഞാന്‍ അത് ചെയ്തതില്‍ ശ്ലാഘനീയയാണ്.

എന്റെ ജോലി ആളുകള്‍ക്ക് സംരക്ഷണം നല്കുകയെന്നുള്ളതാണ് !

വ : താങ്കള്‍ പറഞ്ഞു ന്യൂസിലന്‍ഡ് അക്രമണങ്ങള്‍ക്കും ഭീകരതയ്ക്കുമെതിരാണെന്ന്. അത് അത്ര ഈസിയായി പറയാന്‍ പറ്റുമോ ?

മാത്രമല്ല, കൊലയാളി ഒരു ആസ്‌ട്രേലിയക്കാരനായത്‌കൊണ്ടുള്ള തങ്ങളുടെ സമീപനമെന്താണ് ?

ജെ: അതെ ,അത് അത്ര ഈസിയായി പറയാന്‍ പറ്റില്ല. ന്യൂസ്ലിലാന്‍ഡ് സഹവര്‍ത്തിത്തത്തിന്റെയും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും രാജ്യമാണ് ; ഇതൊക്കെയാണ് ന്യൂസ്ലാന്‍ഡ് വാല്യൂസ് പക്ഷെ അതിനെതിരെയുള്ള വീക്ഷണങ്ങളും പലയിടത്തും നടക്കുന്നുണ്ട് ,അതൊക്കെ നിരുത്സാഹപ്പെടുത്തുന്ന രീതിയിലുള്ള ചര്‍ച്ചകള്‍ വരേണ്ടതുണ്ട് .

കൊലയാളി ആസ്‌ട്രേലിയക്കാരനായത് കൊണ്ട് ഞാന്‍ അല്‍പ്പംകൂടി ചിന്തിച്ചു. ഇതിനെ ഏത് രീതിയില്‍ നേരിടണമെന്ന് ;അങ്ങനെയെങ്കിലും ന്യൂസ്‌ലാന്‍ഡുകാര്‍ക്ക് സമാധാനിക്കാമല്ലോ പക്ഷെ ആക്രമി മറ്റൊരു രാജ്യക്കാരനായതുകൊണ്ട് നമുക്കിവിടെ ഒന്നും ചെയ്യാനില്ലെന്ന് പറയാന്‍ പറ്റില്ല !

വ: ഇതൊരു വഴിത്തിരിവാണെന്നു തോന്നുന്നുണ്ടോ ?അതായത് സാധാരണ അക്രമികളാണെന്നു മുദ്രചാര്‍ത്തപ്പെട്ടവരാണിവിടെ ഇരകള്‍ ?

ജെ: അതല്ല , ഇതു പോലുള്ള അക്രമങ്ങള്‍ ഒരുപാട് നടന്നിട്ടുണ്ട് , പക്ഷെ ഞങ്ങള്‍ ഇതിനെ മനപ്പൂര്‍വ്വം മുസ്ലിം കമ്മ്യൂണിറ്റിക്ക് നേരെയുള്ള ഭീകരാക്രമണമായി ഇതിനെ വിശേഷിപ്പിക്കുന്നു. അതില്‍ യാതൊരു സംശയവുമില്ല. അവര്‍ സമാധാനപരമായി ആരാധിക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത് ഇത് തീവ്രവാദമാണ്. ഈ രാജ്യത്ത് ഒരു രീതിയിലുള്ള തീവ്രവാദവും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കാനുദ്ദേശിക്കുന്നില്ല!

വ : താങ്കള്‍ക്ക് ഈ ഒരു സന്ദര്‍ഭത്തില്‍ എന്ത് സന്ദേശമാണ് നല്‍കാനുള്ളത് ? പ്രത്യേകിച്ചും ന്യൂസിലന്‍ഡിന്?

ജെ: അവര്‍ക്ക് ഞാന്‍ വല്യ ഒരു നന്ദി പറയുന്നു. അവര്‍ കാണിച്ച ഈ പിന്തുണയ്ക്കും ഐകദാര്‍ഢ്യത്തിനും ,

നമ്മള്‍ ഒരു കുടുംബം പോലെയാണ് !

ലോകരാജ്യങ്ങളോടുളള എനിക്കുള്ള സന്ദേശം ,’നമുക്ക് മുസ്ലിം സമൂഹത്തോട് സ്‌നേഹവും സഹവര്‍ത്തിത്തവും കാണിക്കാം എന്നുള്ളതാണ്’ .

 

വിവര്‍ത്തനം- ഉനൈസ് മുട്ടില്‍

 

 

 

Leading By Example | Waleed Meets NZ PM Jacinda Ardern

Last week, Waleed travelled to Christchurch and sat down with Jacinda Ardern to find out how she and her country have been coping through New Zealand’s darkest days…

ഇനിപ്പറയുന്നതിൽ The Project പോസ്‌റ്റുചെയ്‌തത് 2019, മാർച്ച് 25, തിങ്കളാഴ്‌ച


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.