2019 April 19 Friday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

മോദി ചാരനോ? അനില്‍ അംബാനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു; റഫാലില്‍ പുതിയ തെളിവുമായി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: റഫാല്‍ പ്രതിരോധ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കരാറിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി അനില്‍ അംബാനിയ്ക്ക് ചോര്‍ത്തിനല്‍കിയെന്ന് രാഹുല്‍ ആരോപിച്ചു. ഇതിനു തെളിവായി എയര്‍ ബസ് ഉദ്യോഗസ്ഥന്റെ ഇ.മെയില്‍ സന്ദേശം രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

കരാറിനെ കുറിച്ച് പ്രതിരോധ മന്ത്രിക്ക് പോലും അറിവില്ലായിരുന്നു. കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് തന്നെ അനില്‍ അംബാനി കരാറില്‍ പങ്കാളിയായിരുന്നു. മോദി ദേശീയ താല്‍പര്യം മറന്ന് ചാരനെ പോലെ പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രി ഓദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അനില്‍ അംബാനി എങ്ങനെ വിവരമറിഞ്ഞുവെന്ന് തങ്ങള്‍ക്കറിയില്ലെന്ന് പ്രതിരോധമന്ത്രിയും എച്ച്എഎല്‍ ഉദ്യോഗസ്ഥരും വിദേശകാര്യ സെക്രട്ടറിയും പറയുന്നു. ഇതു ശരിയാണെങ്കില്‍ പ്രധാനമന്ത്രിയാണ് ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചത്. പ്രധാനമന്ത്രി ചെയ്തത് രാജ്യദ്രോഹക്കുറ്റമാണെന്നും ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിനു മോദിക്കെതിരെ കേസെടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.