2018 January 20 Saturday
അര്‍ധസത്യം നുണയാണ്
പഴഞ്ചൊല്ല്

ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. നിലവില്‍ ബിഹാര്‍ ഗവര്‍ണറായ രാംനാഥ് കോവിന്ദ് ആണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള ദളിത് നേതാവാണ് കോവിന്ദ്. രണ്ടു തവണ ബി.ജെ.പി രാജ്യസഭാ എം.പിയായിരുന്നു. കൂടാതെ ബി.ജെ.പി മുന്‍ വക്താവും ദളിത് മോര്‍ച്ച നേതാവുമായിരുന്നു.

ബി.ജെ.പി പാര്‍ലമെന്ററി യോഗത്തിനു ശേഷം ദേശീയ അധ്യക്ഷന്‍ അമിത്ഷാ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. നേരത്തെ ലിസ്റ്റില്‍ പറഞ്ഞു കേള്‍ക്കാത്ത പേരായിരുന്നു കോവിന്ദിന്റേത്. ഈമാസം 23ന് കോവിന്ദ് പത്രിക നല്‍കിയേക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.