2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സഊദിയില്‍

റിയാദ്: ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഔദ്യോഗിക സന്ദര്‍ശനത്തിനായി സഊദിയിലെത്തി. ആഫ്രിക്കയിലെ അദ്ദിസ് അബാബയില്‍ നടന്ന ആഫ്രിക്കന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് ദ്വിദിന സന്ദര്‍ശനത്തിനായി റിയാദിലെത്തിയത്. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തില്‍ എത്തിയ ഫലസ്തീന്‍ പ്രസിഡന്റിനെ റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍, മിനിസ്റ്റര്‍ ഓഫ് സ്‌റ്റേറ്റ്‌സ്, ക്യാബിനറ്റ് അംഗവുമായ ഡോ: മുസാഇദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്‍, സഊദിയിലെ ഫലസ്തീന്‍ അംബാസിഡര്‍ ബാസ്സിം അല്‍ അഖ, റോയല്‍ പ്രോട്ടോകോള്‍ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

സഊദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ മേഖലയിലെ വിഷയങ്ങളും ജറൂസലം വിഷയത്തില്‍ ഇസ്‌റാഈല്‍ നടപടികളും ചര്‍ച്ചയാകുമെന്നു സഊദിയിലെ ഫലസ്തീന്‍ അംബാസിഡര്‍ ബസ്സാം അല്‍ അഖ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഫലസ്തീന്‍ വിഷയത്തില്‍ ഇരു നേതാക്കളും തുടര്‍ന്ന് വരുന്ന ശക്തമായ പരസ്പരമുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലസ്തീന്‍ സഹായത്തിനായി ജറൂസലമിലെ ഇസ്‌ലാമിക് വഖഫിലേക്ക് നല്‍കിയ 150 മില്യണ്‍ ഡോളര്‍, ഫലസ്തീന്‍ പുനരധിവാസത്തിനായി യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സിക്കു നല്‍കിയ 50 മില്യണ്‍ ഡോളര്‍ എന്നിവ നല്‍കിയതടക്കം സഊദി ഫലസ്തീന് ശക്തമായ പിന്തുണയാണ് നല്‍കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.