2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എട്ട് മാസം ഗര്‍ഭിണി, മുട്ടിയത് എട്ട് ആശുപത്രി കവാടങ്ങള്‍, ഒടുവില്‍ ആംബുലന്‍സില്‍ ദാരുണാന്ത്യം

ലക്‌നൗ: യുപിയില്‍ 13 മണിക്കൂറോളം ആംബുലന്‍സില്‍ സഞ്ചരിച്ച ഗര്‍ഭിണിയായ യുവതി, കയറിയ ആശുപത്രികളെല്ലാം ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. നോയിഡ- ഗാസിയബാദ് അതിര്‍ത്തിയിലെ ഖോഡ കോളനി നിവാസി എട്ടു മാസം ഗര്‍ഭിണിയായ നീലം (30) ആണ് ചികിത്സ കിട്ടാതെ ആംബുലന്‍സില്‍ മരിച്ചത്.

ഗവണ്‍മെന്റ് ആശുപത്രി ഉള്‍പ്പെടെ എട്ട് ആശുപത്രികളില്‍ കയറിയിറങ്ങിയെങ്കിലും സൗകര്യമില്ലെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് വിജേന്ദര്‍ സിങ് ആരോപിച്ചു.
വെള്ളിയാഴ്ചയായിരുന്നു സംഭവം. ഗൗതം ബുദ്ധ നഗര്‍ ജില്ലാ ഭരണകൂടം സംഭവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ഗര്‍ഭവുമായി ബന്ധപ്പെട്ട ചില ബുദ്ധിമുട്ടുകള്‍ക്ക് ചികിത്സ തേടിയിരുന്നത് ശിവലിക് ആശുപത്രിയിലായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച്ച രാത്രി ഇവിടെ ചികിത്സക്കെത്തിയപ്പോള്‍ സൗകര്യമില്ലെന്നും മറ്റെവിടെയെങ്കിലും പോകാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു.

പിന്നീട് പോയ എല്ലാ ആശുപത്രികളിലും കിടക്കകളില്ലെന്നും മതിയായ സൗകര്യങ്ങളില്ലെന്നുമാണ് പറഞ്ഞത്. ഒടുവില്‍ ആംബുലന്‍സില്‍ വച്ച്് മരിക്കുകയായിരുന്നുവെന്ന് വിജേന്ദര്‍ സിങ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ ആരോപിച്ചു.
ഗൗതമ ബുദ്ധ നഗറില്‍ യഥാസമയം ചികിത്സ കിട്ടാതെ മരിക്കുന്ന രണ്ടാമത്തെ സംഭവമാണിത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.