2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഗോതമ്പ് പൊടിയില്‍ സ്‌ഫോടക വസ്തു; ഗര്‍ഭിണിയായ പശുവിന്റെ വായ തകര്‍ന്നു

ചത്തീസ്ഘഡ്: സ്‌ഫോടക വസ്തു നിറച്ച ഗോതമ്പ് പൊടി കഴിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ പശുവിന്റെ വായ തകര്‍ന്നു. ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ ജില്ലയിലാണ് ഈ ദാരുണമായ സംഭവം.

മെയ് 26 നാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പശുവിന്റെ ഉടമയായ ഗുര്‍ദയാല്‍ സിങ് തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ അയല്‍വാസിയാണ് ഇതിന്റെ പിന്നിലെന്നും പശു വിളകള്‍ നശിപ്പിച്ചതിന് പ്രതികാരമായാണ് ഗോതമ്പില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് പശുവിനെ അപകടത്തില്‍ പെടുത്തിയതെന്നുമാണ് ഉടമയുടെ ആരോപണം.

മൃഗസംരക്ഷണ നിയമപ്രകാരം ഹിമാചല്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വന്യമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കാതിരിക്കാന്‍ അതിന്റെ പരിസരങ്ങളിലായി ഭഷ്യവസ്തുക്കളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച് വെക്കാറുണ്ട്. ഇത് പലപ്പോഴും കഴിക്കുന്നതും അപകടത്തിലാകുന്നതും വളര്‍ത്തുമൃഗങ്ങളാണെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച്് വായ തകര്‍ന്ന് കേരളത്തില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതിനു പിന്നാലെയാണ് ഇത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.