2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധം: യുവാവിനും യുവതിക്കും 100 ചാട്ടവാറടിയും അഞ്ചുവര്‍ഷം തടവും

ബന്ദ അസേഹ്: വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിനും യുവതിക്കും 100 ചാട്ടവാറടിയും അഞ്ചുവര്‍ഷം തടവുശിക്ഷയും.
ഇന്തോനേഷ്യയിലെ ബന്ദാ അസേഹിലാണ് 22-കാരിയായ യുവതിക്കും 19-കാരനായ യുവാവിനും ശരീഅത്ത് നിയമപ്രകാരം ശിക്ഷ വിധിച്ചത്.
ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ലോക്‌സ്യൂമേവ് സ്റ്റേഡിയത്തിലായിരുന്നു ശിക്ഷ നടപ്പാക്കിയത്. വിവാഹം കഴിക്കുന്നതിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് 100 ചാട്ടവാറടി വീതമാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്. ചാട്ടവാറടിക്ക് പുറമെയാണ് തടവുശിക്ഷയും അനുഭവിക്കേണ്ടത്.
എന്നാല്‍ ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷ നടപ്പാക്കിയതിനെതിരേ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയതായും വാര്‍ത്തകളുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.