2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സാമ്പത്തിക ബുദ്ധിമുട്ടുള്ള പ്രവാസികളെ ക്വാറന്റൈന്‍ ഫീസില്‍ നിന്ന് ഒഴിവാക്കിയേക്കും

തിരുവനന്തപുരം: കേരളത്തിലേക്ക് തിരികെയെത്തുന്ന പ്രവാസികള്‍ ക്വാറന്റൈന്‍ ചിലവ് സ്വയം വഹിക്കണമെന്ന നിലപാടില്‍ നിന്നും ഇളവുനല്‍കിയേക്കുമെന്ന സൂചന നല്‍കി സംസ്ഥാന സര്‍ക്കാര്‍.സാമ്പത്തികമായി ബൂദ്ധിമുട്ടുന്ന പ്രവാസികളെ ചിലവില്‍ നിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

നാട്ടിലേക്ക് തിരികെ എത്തുന്ന പ്രവാസികള്‍ ക്വാറന്റൈനില്‍ കഴിയുന്ന ആദ്യ ഏഴ് ദിവസത്തെ ചെലവ് സര്‍ക്കാര്‍ വഹിച്ചിരുന്നതില്‍ മാറ്റം വരുത്തിയെന്നാണ് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്.

പാവപ്പെട്ടവരും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവരും ഉള്‍പ്പെടെ വിദേശത്ത് തിരിച്ചെത്തുന്ന എല്ലാവരും ഇനി മുതല്‍ ക്വാറന്റൈന്‍ ചെലവ് വഹിക്കണമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഈ മാസം 24ന് കേന്ദ്രം ഇറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ ചുവട് പിടിച്ചാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

അതേ സമയം തീരുമാനത്തില്‍ എതിര്‍പ്പുമായി പ്രതിപക്ഷവും പ്രവാസികളും രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെയാണ്
മുന്‍ തീരുമാനം പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട് തിരികെയെത്തുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കേണ്ടതില്ലെന്ന കാര്യത്തില്‍ ഇന്നോ നാളെയോ അന്തിമ തീരുമാനമുണ്ടായേക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.