2018 June 13 Wednesday
നിങ്ങളില്‍ തന്നെ വിശ്വസിക്കുവിന്‍. മഹാവിശ്വാസങ്ങളാണ് മഹാകര്‍മങ്ങളുടെ മാതാവ്.
-സ്വാമി വിവേകാനന്ദന്‍

മോദിക്കെതിരെ ആഞ്ഞടിച്ച് പ്രകാശ് അംബേദ്കര്‍: ‘ഞങ്ങളുടെ പോരാട്ടം ഡല്‍ഹിയിലിരിക്കുന്ന വ്യക്തിക്കെതിരേ’

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണവുമായി ഡോ. ബി.ആര്‍ അംബേദ്കറുടെ പൗത്രന്‍ അഡ്വ. പ്രകാശ് അംബേദ്കര്‍. പൂനെയില്‍ അംബേദ്കറുടെ 127-ാം ജന്മവാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഞങ്ങള്‍ക്ക് പൊലിസിനോട് പറയാനുള്ളത്.. നിങ്ങള്‍ ഞങ്ങളെ നക്‌സലൈറ്റുകളെന്നു വിളിക്കാം… ഞങ്ങള്‍ക്കതൊരു പ്രശ്‌നമല്ല. ഞങ്ങള്‍ നിങ്ങള്‍ക്കെതിരെയല്ല പോരാടുന്നത്. ഞങ്ങളുടെ പോരാട്ടം ഡല്‍ഹിയില്‍ ഇരിക്കുന്നയാള്‍ക്കെതിരെയാണ്”- പ്രകാശ് അംബേദ്കര്‍ പറഞ്ഞു. പൂനെ ജില്ലാ കലക്ടറേറ്റിനു സമീപത്തായിരുന്നു പരിപാടി.

നമ്മള്‍ മോദിക്കെതിരെ അതിശക്തമായി ആശയപോരാട്ടം നടത്തണമെന്നും അംബേദ്കര്‍ അനുയായികള്‍ക്കു മാത്രമേ മോദി തരംഗത്തെ തകര്‍ക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

ഡോ. ബി.ആര്‍ അംബേദ്കര്‍ തുടങ്ങിയ ‘പ്രബുദ്ധ് ഭാരത്’ മാഗസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ചടങ്ങില്‍ ലോഞ്ച് ചെയ്തു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.