2019 September 19 Thursday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ശിവരാജ് സിങിന് പിന്നാലെ നെഹ്‌റുവിനെ ക്രിമിനലെന്ന് വിളിച്ച് ബി.ജെ.പി എം.പി പ്രഗ്യാ സിങ്

ഭോപ്പാല്‍: പ്രധാനമന്ത്രി നെഹ്‌റുവിനെ ക്രിമിനലെന്ന് വിളിച്ച് ബി.ജെ.പി എംപി പ്രഗ്യാ സിങ് ഠാക്കൂര്‍. മാതൃരാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചവരെല്ലാം ക്രിമിനലുകളാണെന്നും ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയതിനാല്‍ നെഹ്‌റു ക്രിമിനലായെന്നും പ്രഗ്യാ സിങ് ഠാക്കൂര്‍ പറഞ്ഞു.

ബി.ജെ.പി നേതാവ് ശിവരാജ് സിങിന്റെ ക്രമിനല്‍ പ്രയോഗത്തിനു പിന്നാലെയാണ് ഇത്.370, 35എ വകുപ്പുകള്‍ റദ്ദാക്കിയതിലൂടെ നമ്മുടെ രാജ്യം അഭിമാനിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ഓര്‍ത്ത് അഭിമാനിക്കുന്നവര്‍ രാജ്യസ്‌നേഹികളാണെന്നും എം.പി പറഞ്ഞു.

പ്രസ്താവനക്ക് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രഗ്യയുടെ ഉള്ളിലുള്ള ഗോഡ്‌സെയാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്. ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് പ്രഗ്യാ സിങ് ഠാക്കൂറും ശിവരാജ് സിങ് ചൗഹാനും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News