2019 November 14 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

പരസഹായമില്ലാതെ നടക്കാനാവില്ലെന്ന് അവകാശപ്പെട്ട് ജാമ്യം നേടിയ പ്രഗ്യാ സിങ് വീല്‍ ചെയര്‍ ഒഴിവാക്കി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

മുംബൈ: പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ലെന്ന് അവകാശപ്പെട്ട് ജാമ്യത്തിലിറങ്ങിയ ലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ഇപ്പോള്‍ ബി.ജ.പി. എംപിയുമായ പ്രഗ്യാ സിങ് ഠാക്കൂര്‍ വീല്‍ ചെയര്‍ ഒഴിവാക്കി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സംഘപരിവാര്‍ വാദങ്ങളെ ചോദ്യം ചെയ്യുന്ന യൂട്യൂബ് വീഡിയോകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ സാമൂഹിക പ്രവര്‍ത്തകനും വീഡിയോ ബ്ലോഗറുമായ ധ്രുവ് റാഠിയാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

‘ എന്താണ് ആ വീല്‍ചെയറിന്റെ ആവശ്യം? ഇത് ജനങ്ങളെ വിഡ്ഢിയാക്കാനുള്ള മറ്റൊരു നാടകമാണോ?’ എന്നും ധ്രുവ് റാഠി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. പ്രഗ്യാ സിങ് ആരുടെയും സഹായമില്ലാതെ വീല്‍ ചെയറില്‍ നിന്ന് ഇറങ്ങി നടക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ധ്രുവ് റാഠി പുറത്തുവിട്ട വീഡിയോയിലുള്ളത്.

 

What is the need for that Wheelchair? Is this yet another Drama to fool people?

ഇനിപ്പറയുന്നതിൽ Dhruv Rathee പോസ്‌റ്റുചെയ്‌തത് 2019, മേയ് 26, ഞായറാഴ്‌ച


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.