2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

കര്‍ക്കരെയെ അവഹേളിച്ചതിന് പ്രഗ്യാസിങ്ങിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

 

ഭോപ്പാല്‍: മുംബൈ ഭീകരാക്രമണത്തിനിടെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) തലവന്‍ ഹേമന്ത് കര്‍ക്കറെക്കെതിരായ പരാമര്‍ശത്തില്‍ മലേഗാവ് സ്‌ഫോടന കേസ് പ്രതിയും ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ സാധ്വി പ്രഗ്യാ സിങ്ങിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. സാധ്വി പ്രഗ്യാ സിങ്ങിനോട് 24 മണിക്കൂറിനകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുണ്ട്. പെരുമാറ്റ ചട്ടം ലംഘിച്ചെന്നാണ് നടപടിയെന്ന് ഭോപ്പാല്‍ ജില്ലാ വരണാധികാരി നോട്ടീസില്‍ ചൂണ്ടിക്കാട്ടി.

മലേഗാവ് സ്‌ഫോടനക്കേസില്‍ ഹേമന്ത് കര്‍ക്കെരെയുടെ നേതൃത്വത്തിലുള്ള എ.ടി.എസ് സംഘമായിരുന്നു പ്രഗ്യാസിങ്ങിനെ അറസ്റ്റ്‌ചെയ്തിരുന്നത്. ‘ഞാന്‍ ഹേമന്ത് കര്‍ക്കറെയെ വിളിച്ചു. എനിക്കെതിരെ തെളിവൊന്നുമില്ലെങ്കില്‍ എന്നെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തെളിവു കൊണ്ടുവരുമെന്നും എന്നെ വിടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിങ്ങള്‍ നശിച്ചു പോകുമെന്ന് ഞാന്‍ ശപിച്ചു’ എന്നായിരുന്നു പ്രഗ്യ സിങ്ങിന്റെ പരാമര്‍ശം. പ്രസ്താവന വിവാദമായതോടെ അവര്‍ മാപ്പു പറഞ്ഞിരുന്നു. പ്രസ്താവനയെ ബി.ജെ.പിയും തള്ളിപ്പറയുകയുണ്ടായി. ഇതിനു പിന്നാലെയാണ് കമ്മിഷന്‍ നടപടിക്കു തുടക്കമിട്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.