2018 September 21 Friday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

പോസ്റ്റ് പെയ്‌മെന്റ് ബാങ്കിങ് പദ്ധതിക്ക് തുടക്കമായി

 

ന്യൂഡല്‍ഹി: പോസ്റ്റ്മാന്‍ ഇനി കത്തുകള്‍ മാത്രമല്ല ബാങ്കിങ് സൗകര്യവും ചെയ്യും. ഉപഭോക്താവിന്റെ വീട്ടുപടിയില്‍ ബാങ്കിങ് സൗകര്യം എത്തിക്കുകയെന്നതും ഇതോടെ യാഥാര്‍ഥ്യമാകും.
പോസ്റ്റ് പെയ്‌മെന്റ് ബാങ്കിങ്(ഐ.പി.പി.ബി) എന്ന പേരിലുള്ള പുതിയ പദ്ധതി ഇന്നലെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കളുടെ സൗകര്യത്തിനായി രാജ്യത്താകമാനം 650 ശാഖകളും 3250 ആക്‌സസ് പോയിന്റുകളും ഉണ്ടാകും. ഓരോ വ്യക്തികള്‍ക്കും ബാങ്കിങ് സൗകര്യം അവരുടെ വീട്ടുപടിക്കല്‍ എത്തിക്കുകയെന്ന ലക്ഷ്യം വച്ചാണ് പദ്ധതി തുടങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഡിസംബര്‍ 31നകം രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ഓഫിസുകളുമായി ഐ.പി.പി.ബി ബന്ധിപ്പിക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.